മാണിക്ക് പൂജപ്പുര ജയിലില്‍ പോകേണ്ടി വരും: വിഎസ്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ നിയസഭ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി വിഷയത്തില്‍ പ്രക്ഷുബ്ധമായതോടെ ഡിസംബര്‍ 15 ന് നിയമസഭ കൂടിയപ്പോള്‍ തന്നെ പിരിഞ്ഞു. ചോദ്യോത്തര വേള മാറ്റിവച്ച് മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യണം എന്നായിരുന്നു എല്‍ഡിഎഫിന്റെ ആവശ്യം. എന്നാല്‍ ഇതിന് സ്പീക്കര്‍ അംഗീകാരം നല്‍കിയില്ല.

രണ്ട് ബില്ലുകള്‍ പാസാക്കിയതിന് ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ സഭ ഇന്നേക്ക് പിരിഞ്ഞതായി അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ സമ്മേളനം വെട്ടിക്കുറച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സഭാ സമ്മേളനം 18 വരെ തുടരാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
നിയമസഭില്‍ നിന്ന് പുറത്തിറങ്ങിയ ഇടത് എംഎല്‍എമാര്‍ പാളയത്ത് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തു. പിന്നീട് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നിയമസഭ മാര്‍ച്ചും അരങ്ങേറി.
കെഎം മാണി രാജിവക്കാതെ ഇടത് പ്രതിഷേധം അടങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നുകില്‍ മാണി രാജിവക്കണം, അല്ലെങ്കില്‍ മുഖ്യമന്ത്രി മാണിയെ പുറത്താക്കണം. വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച് മാണിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിഎസ് ആരോപിച്ചു.












Click it and Unblock the Notifications