ബാര്‍ കോഴയില്‍ മാണി തെറ്റുകാരനല്ലെന്ന് അറിയാമായിരുന്നു എന്ന് വിജയരാഘവന്; പിന്നാലെ റിപോര്‍ട്ട് തള്ളി
കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കത്തി നിന്ന വിഷയമായിരുന്നു ബാര്‍ കോഴ. ധനമന്ത്രി ആയിരുന്ന കെഎം മാണിയെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ഇടതുപക്ഷത്തിന്റെ സമരങ്ങള്‍. നിയമസഭയെ കൈയ്യാങ്കളി വേദിയാക്കിയ സംഭവങ്ങള്‍ക്കും പിന്നീട് കേരളക്കര സാക്ഷിയായി. എന്നാല്‍ ഇപ്പോള്‍ മറിച്ചുള്ള ചില വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബാര്‍ കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നയാണ് ഇടതുപക്ഷം സമരം നടത്തിയത് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു എന്ന് ഫ്ളാഷ് റിപ്പോര്‍ട്ട് ചെയ്തു.
മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന് ഉണ്ടെന്ന ആരോപണം വെറും രാഷ്ട്രീയമാണെന്നും വിജയരാഘവന് പറഞ്ഞു എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ നിഷേധിച്ച് വിജയരാഘവന് രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

മാണി തെറ്റുകാരനല്ല
വിജയരാഘവനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്- ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന്് ഇടതുപക്ഷത്തിന് അറിയാമായിരുന്നു. അക്കാര്യം അറിഞ്ഞു കൊണ്ടുതന്നെയാണ് സമരം നടത്തിയത്. സമരം മാണിയെ ലക്ഷ്യമിട്ടായിരുന്നില്ല. യുഡിഎഫിന് എതിരായിരുന്നുവെന്നും വിജയരാഘവന് പറഞ്ഞു.

നോട്ടെണ്ണല്‍ മെഷീന് വെറും ആരോപണം
മാണി യുഡിഎഫില്‍ നിന്നതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ സമരം നടത്തേണ്ടി വന്നത്. അദ്ദേഹം കോഴ വാങ്ങിയിട്ടില്ലെന്ന് അറിയാമായിരുന്നു. നോട്ട് എണ്ണുന്ന മെഷീന് മാണിയുടെ വീട്ടിലുണ്ടായിരുന്നു എന്ന ആരോപണം വെറും രാഷ്രീയം മാത്രമായിരുന്നു. മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തിപരമായിരുന്നില്ല. മരിച്ചുപോയ ആളെ പറ്റി നല്ല കാര്യങ്ങളാണ് പറയേണ്ടതെന്നും വിജയരാഘവന് പറഞ്ഞു.

ഗൂഢാലോചന നടത്തിയത് ഉമ്മന്‍ ചാണ്ടി
മാണി പോയതോടെ ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചു. കെ കരുണാകരനെ പറ്റി ഒരുപാട് ആക്ഷേപങ്ങള്‍ തങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് അതൊന്നും ഞങ്ങള്‍ പറയുന്നില്ല. കാരണം ഇതൊക്കെ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടാക്കിയത് ഉമ്മാന് ചാണ്ടിയാണ്. മാണിയെ ദുര്‍ബലപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വിജയരാഘവന് പറഞ്ഞു.

യുഡിഎഫ് പ്രതിസന്ധിയില്‍
ജോസ് കെ മാണി എല്‍ഡിഎഫില്‍ വരുന്നതോടെ യുഡിഎഫ് ദുര്‍ബലപ്പെടും. യുഡിഎഫ് ദുര്‍ബലപ്പെടണം. എല്‍ഡിഎഫിന്റെ ലക്ഷ്യം തുടര്‍ഭരണമാണ്. യുഡിഎഫ് പ്രതിസന്ധി നേരിടുന്നു. പ്രധാന കക്ഷി അവരുമായുള്ള ബന്ധം ഉപേക്ഷിച്ചിരിക്കുന്നു. ജോസിന്റെ തീരുമാനങ്ങളോട് പോസിറ്റീവ് സമീപനമാണ് ഞങ്ങള്‍ക്കുള്ളത് എന്നും വിജയരാഘവന് പറഞ്ഞു.

റിപ്പോര്‍ട്ട് നിഷേധിച്ച് വിജയരാഘവന്
അതേസമയം, ഫ്ളാഷ് വാര്‍ത്തയെ നിഷേധിച്ച് വിജയരാഘവന് പിന്നീട് രംഗത്തുവന്നു. പ്രത്യേകമായി വാര്‍ത്തയില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അവരുടെ ചോദ്യങ്ങളാണ്. എന്റെ ഉത്തരങ്ങളല്ല. ടെലിഫോണില്‍ ചോദ്യങ്ങളായി ഉന്നയിച്ച വിഷയങ്ങളെ എന്റെ ഉത്തരങ്ങളാക്കി വിവര്‍ത്തനം ചെയ്യുകയാണ് മാധ്യമപ്രവര്ത്തകന് ചെയ്തതെന്നും വിജയരാഘവന് അറിയിച്ചു.
Recommended Video

ലേഖകന്‍ തന്റെ വാക്ക് മനസിലായില്ല
മാര്‍ക്സിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഫ്ളാഷ് റിപ്പോര്‍ട്ടും. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരായ സമരമാണ് തങ്ങള്‍ നടത്തിയത്. കെഎം മാണിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദിവംഗധനായ വ്യക്തിയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച അനിവാര്യമല്ല എന്ന മറുപടിയാണ് നല്‍കിയത്. മാധ്യമപ്രവര്ത്തകന് തന്റെ വാക്ക് മനസിലായില്ല എന്ന് സംശയിക്കുന്നു എന്നും വിജയരാഘവന് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications