കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗാന്ധിജിയും കോടതിയില്‍ ഹാജരായിട്ടുണ്ട്'; നിയമസഭാ കയ്യാങ്കളി കേസില്‍ കോടതിയില്‍ ഹാജരാകുമെന്ന് ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാകുമെന്ന് എല്‍ ഡി എഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്‍. കയ്യാങ്കളി കേസില്‍ താനടക്കം എല്ലാവരും ഇന്ന് കോടതിയില്‍ ഹാജരാകും എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഗാന്ധിജിയും കോടതിയില്‍ ഹാജരായിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനാണ് ഇ പി ജയരാജന്‍ ഉള്‍പ്പടെ ഉള്ളവര്‍ കോടതിയില്‍ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത്. നേരത്തെ കേസില്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ മുന്‍പ്് ഹാജരായിരുന്നു.

1

കോടതിയില്‍ ഹാജരായ മന്ത്രിയടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം ഇ പി ജയരാജന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അസുഖം ബാധിച്ചത് മൂലം ഹാജരാകാന്‍ സാധിക്കില്ല എന്ന് അഭിഭാഷകന്‍ മുഖേന ഇ പി ജയരാജന്‍ കോടതിയെ അറിയിക്കുകയായിരുന്നു. നേരത്തെ കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇത് തള്ളിയിരുന്നു.

'മോദിയെ വധിക്കാന്‍ ഗൂഢാലോചന... അതും കോഴിക്കോട്ട്, കേട്ടിട്ട് ഞെട്ടിപ്പോയി..'; എംടി രമേശ്'മോദിയെ വധിക്കാന്‍ ഗൂഢാലോചന... അതും കോഴിക്കോട്ട്, കേട്ടിട്ട് ഞെട്ടിപ്പോയി..'; എംടി രമേശ്

2


പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും മേല്‍ക്കോടതി തള്ളിയതോടെയാണ് വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. 2015 മാര്‍ച്ച് 13 നായിരുന്നു പ്രമാദമായ നിയമസഭാ കയ്യാങ്കളി കേസ് നടക്കുന്നത്. ബാര്‍ കോഴ ആരോപണ വിധേയനായ അന്നത്തെ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ എല്‍ ഡി എഫ് എം എല്‍ എമാര്‍ പ്രതിഷേധിക്കുകയായിരുന്നു.

പേപ്പട്ടി കടിച്ചവരുടെ ആശങ്ക കണ്ട് വിളിച്ചു, ഉടന്‍ നടപടിയുണ്ടായി; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടിപേപ്പട്ടി കടിച്ചവരുടെ ആശങ്ക കണ്ട് വിളിച്ചു, ഉടന്‍ നടപടിയുണ്ടായി; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടി

3

ഈ പ്രതിഷേധമാണ് പിന്നീട് കയ്യാങ്കളിയില്‍ കലാശിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. പ്രതികള്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ളത്.

പനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസിപനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസി

4

അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ഉണ്ട്. അതേസമയം പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്ത് പ്രതികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 2016 ല്‍ ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ആണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ സമീപിച്ചത്.

English summary
LDF Convener EP Jayarajan says he will appear in court in Kerala Assembly ruckus case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X