പിണറായിയും പന്ന്യനും ഒന്നായി, മാണിയെ താഴെയിറക്കാന്‍ മാര്‍ച്ച്
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള പ്രസ്താവനയുദ്ധത്തിന് അവസാനം. മാണിയെ താഴെയിറക്കാന്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങും.
കെഎം മാണിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനെ ചുമതലപ്പെടുത്തി. ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടില്ല.

കെഎം മാണി രാജിവക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ മുന്നണിയോഗം തീരുമാനിച്ചു. മാണിയുടെ രാജി ആവശ്യപ്പെട്ട് നവംബര്‍ 25 ന് എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സിബിഐ അന്വേഷണം, ജൂഡീഷ്യല്‍ അന്വേഷണം, വിജിലന്‍സ് അന്വേഷണം, പ്രത്യേക സംഘം തുടങ്ങി വ്യത്യസ്ത ആവശ്യങ്ങളായിരുന്നു ഇതുവരേയും എല്‍ഡിഎഫിലെ വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നത്.
എല്‍ഡിഎഫിന്റെ സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാണെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന അനുചിതമായിപ്പോയെന്ന് യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ഇതിനെ മറ്റ് നേതാക്കളെല്ലാം പിന്തുണച്ചതോടെ പന്ന്യന്‍ ഒറ്റപ്പെട്ടു. എല്‍ഡിഎഫിലെ തര്‍ക്കങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നയിക്കരുതെന്ന് യോഗത്തില്‍ മറ്റ് നേതാക്കള്‍ പറഞ്ഞു. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്ന് പിന്നീട് പന്ന്യന്‍ രവീന്ദ്രന്‍ യോഗത്തില്‍ വിശദീകരിച്ചു.
മാണിയോട് സിപിഎമ്മിലെ ഒരു വിഭാഗം മൃദു സമീപനം എടുക്കുന്ന എന്ന ആരോപണം കൂടി ഇതോടെ കൂടി അവസാനിക്കുന്നു എന്ന് വേണം കരുതാന്‍. മാണിക്കെതിരെ ഇടതുമുന്നണിയില്‍ നിന്നുള്ള സമരം ശക്തമായാല്‍ അത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.












Click it and Unblock the Notifications