കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ വിഷയം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ ബഹളം

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങളും സ്പീക്കറും തമ്മിലാണ് വാഗ്വാദമുണ്ടായത്. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. സോളാര്‍ കേസിലെ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സുരേഷ് കുറുപ്പാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സോളാര്‍ കമ്മീഷനെ ആഭ്യന്തര മന്ത്രി പരസ്യമായി ശാസിച്ചുവെന്നും മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയെന്നും ഇത് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് സുരേഷ് കുറുപ്പ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ പോലിസിനെ ഉപയോഗിച്ച് ദുര്‍വിനിയോഗം നടത്തുകായാണ്, സിഡി കണ്ടെടുക്കാനുള്ള നീക്കം പോലിസിനെ ഉപയോഗിച്ച് പരാജയപ്പെടുത്തിയെന്നും കമ്മീഷനോട് സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും സുരേഷ് കുറുപ്പ് ആരോപിച്ചു.

-niyamasabha

എന്നാല്‍ നിരവധി തവണ ഈ വിഷയം ചൂണ്ടിക്കാട്ടിയെന്നായിരുന്നു സ്പീക്കറുടെ നിലാപാട്. വേണമെങ്കില്‍ ആദ്യ സബ്മിഷനായി അംഗീകരിക്കാമെന്ന സ്പീക്കറുടെ നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി ബഹളം വയ്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സബ്മിഷനും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കി. ഇതേതുടര്‍ന്നാണ് പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലായിരുന്നു കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിയും കെ ബാബുവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭ ആരംഭിച്ചപ്പോള്‍ തന്നെ ബഹളം തുടങ്ങിയിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം.

English summary
LDF protest in Niyama sabha assembly about solar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X