കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിംലീഗില്‍ചേര്‍ന്നു, കാവനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ചുകൊണ്ട് 19-ാം വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച കെ. അഹമ്മദ് ഹാജി മുസ്ലീം ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതോടെ കാവനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന് നഷ്ടമാവും.

മലപ്പുറം മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങളില്‍ നിന്നും കെ. അഹമ്മദ് ഹാജി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി.

membership

കാവന്നൂര്‍ ഗ്രമപഞ്ചായത്തിലെ 19-ാം വാര്‍ഡ് മെമ്പര്‍ കെ. അഹമ്മദ് ഹാജിക്ക് മലപ്പുറം മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ മെമ്പര്‍ഷിപ്പ് നല്‍കുന്നു

19അംഗങ്ങളുള്ള പഞ്ചായത്തില്‍ യു ഡി എഫിനും എല്‍ഡി എഫും 9വീതം അംഗങ്ങളാണുള്ളത്. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് അഹമ്മദ് ഹാജി ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു. സംഘടനകക്കത്തുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് പരിഹാരം കണ്ടതിനെ തുടര്‍ന്നാണ് അഹമ്മദ് ഹാജി മുസ്്‌ലീം ലീഗില്‍ ചേര്‍ന്നത്.ഇതോടെ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്

ജഡ്ജിമാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍, പുറത്താക്കണമെന്ന് ആര്‍എസ്എസ്
യോഗത്തില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, പി. കെ. ബഷീര്‍ എം എല്‍എ,അബ്ദുറ്ഹമാന്‍ രണ്ടത്താണി, എസ് ടി യു ദേശീയ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, സെക്രട്ടറി കെ ടി അഷ്‌റഫ് ,പി. എം എ സലാം, ഇസ്മായില്‍ മൂത്തേടം, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം,എം സി മുഹമ്മദ് ഹാജി, പി പി സഫറുള്ള, വി എ നാസര്‍, വി ടി കുഞ്ഞി, കെ. സി ഷെയ്ഖ് മുഹമ്മദ്, പി പി ഹംസ, എം കെ മജീദ്, ടി വി അഹമ്മദ്, ടി വി അബ്ദുറഹ്മാന്‍, പഞ്ചായത്ത് യൂത്ത് ലീഗ്, എസ് ടി യു ഭാരവാഹികള്‍, വിവിധ വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.

English summary
LDF's panchayath vice president joined muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X