കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കൻ കേരളത്തിൽ ഇടത് തരംഗം; കോഴിക്കോട് വമ്പൻ ട്വിസ്റ്റ്, വടകരയിൽ പി ജയരാജൻ, പുതിയ സർവേ ഫലം ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി രണ്ട് നാൾ മാത്രം. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോൾ സർവേകൾ കേന്ദ്രത്തിൽ മോദി സർക്കാർ തുടരുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസിന്റെ സീറ്റ് നിലയിൽ വർദ്ധനവുണ്ടാകുമെങ്കിലും അധികാരം ലഭിക്കില്ലെന്നും പ്രവചിക്കുന്നു. കോൺഗ്രസിന് ആശ്വസം പകരുന്നതായിരുന്നു കേരളത്തിൽ നിന്നുള്ള എക്സിറ്റ് പോൾ ഫലങ്ങൾ. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നാണ് ദേശീയ, പ്രാദേശിക ചാനൽ സർവേകളിൽ പറയുന്നത്.

എന്നാൽ പുറത്ത് വന്ന ഭൂരിഭാഗം എക്സിറ്റ് പോൾ സർവേ ഫലങ്ങളെയും തള്ളുകയാണ് കൈരളി ടിവിയും സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേ ഫലം. കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് പ്രവചിക്കുന്ന സർവേ വടക്കൻ കേരളത്തിൽ ഇടതു തരംഗമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.

 എക്സിറ്റ് പോൾ പ്രവചനങ്ങൾ കണ്ടല്ല മുന്നോട്ട് പോകുന്നത്.. ആ കെണിയിൽ വീഴരുത്, തന്ത്രപരമായി കോൺഗ്രസ്! എക്സിറ്റ് പോൾ പ്രവചനങ്ങൾ കണ്ടല്ല മുന്നോട്ട് പോകുന്നത്.. ആ കെണിയിൽ വീഴരുത്, തന്ത്രപരമായി കോൺഗ്രസ്!

 ഇടത് തരംഗം

ഇടത് തരംഗം

വടക്കൻ കേരളത്തിൽ ആകെയുള്ള എട്ട് സീറ്റുകളിൽ അ‍ഞ്ചിടത്തും ഇടതു പക്ഷം വിജയിക്കുമെന്നാണ് കൈരളി- സിഇഎസ് സർവേ പറയുന്നത്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും 8 മുതൽ 12 വരെ സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു.

ഉണ്ണിത്താന് തിരിച്ചടി

ഉണ്ണിത്താന് തിരിച്ചടി

കാസർഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ ഇടതുപക്ഷത്തിന്റെ കെപി സതീഷ് ചന്ദ്രൻ തറ പറ്റിക്കുമെന്നാണ് കൈരളി ടിവി സർവേ പറയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി 41.7 ശതമാനം വോട്ടുകൾ നേടുമ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ 40.1 ശതമാനം വോട്ടുകൾ സ്വന്തമാക്കും. അതേ സമയം ബിജെപി 16.4 ശതമാനം വോട്ടുകൾ നേടുമെന്നും സർവ്വേ പറയുന്നു.

കണ്ണൂരിൽ ചെങ്കൊടി

കണ്ണൂരിൽ ചെങ്കൊടി

കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പികെ ശ്രീമതി ടീച്ചർ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് കൈരളി-സിഇഎസ് സർവേ പറയുന്നത്. എൽഡിഎഫ് 48.2 ശതമാനം വോട്ട് നേടും. യുഡിഎഫ് 42.8 ശതമാനം വോട്ട് നേടും. എൻഡിഎ 7.7 ശതമാനം വോട്ട് നേടുമെന്നാണ് സർവേ ഫലം.

 വടകരയിൽ ജയരാജൻ

വടകരയിൽ ജയരാജൻ

കേരളം ഏറെ ആകാംഷയോടെ വീക്ഷിക്കുന്ന വടകര മണ്ഡലത്തിൽ പി ജയരാജൻ വിജയിക്കുമെന്നാണ് സർവേ പറയുന്നത്. കെ മുരളീധരനെക്കാൾ 2.5 ശതമാനം അധികം വോട്ട് പി ജയരാജന് ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫിന് 47.1 ശതമാനം, യുഡിഎഫ് 44.5 ശതമാനം, എൻഡിഎ 7.1 ശതമാനം വോട്ട് നേടുമെന്നാണ് സിഇഎസ് സർവേ പ്രവചിക്കുന്നത്.

 പാലക്കാട് ഹാട്രിക് വിജയം

പാലക്കാട് ഹാട്രിക് വിജയം

പാലക്കാട് മണ്ഡലത്തിൽ എംബി രാജേഷ് ഹാട്രിക് വിജയം നേടുമെന്നാണ് സിഇഎസ് സർവേ പ്രവചിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് എത്തുമെന്ന പ്രവചനങ്ങളെ സർവേ തള്ളിക്കളയുന്നുണ്ട്. പാലക്കാട് എൻഡിഎയുടെ വോട്ട് വിഹിതം കുറയുമെന്നാണ് സർവേ പറയുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയെക്കാൾ 7.7 ശതമാനം അധികം വോട്ട് എൽഡിഎഫ് നേടുമെന്നാണ് പ്രവചനം.

വയനാട്ടിൽ

വയനാട്ടിൽ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ വൻ വിജയം നേടുമെന്നാണ് കൈരളി-സിഇഎസ് സർവേ പറയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി പിപി സുനീറിനേക്കാൾ 13 ശതമാനത്തോളം അധികം വോട്ട് രാഹുൽ ഗാന്ധി നേടുമെന്നാണ് സർവേ പറയുന്നത്. യുഡിഎഫ് 53.1 ശതമാനം വോട്ട് നേടും, എൽഡിഎഫ് 39.5 ശതമാനം വോട്ട് നേടുമെന്നും സർവേ പ്രവചിക്കുന്നു.

ലീഗ് കോട്ടയിൽ

ലീഗ് കോട്ടയിൽ

ലീഗ് കോട്ടയായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീറും മികച്ച വിജയം നേടുമെന്നാണ് സർവേ പറയുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 53.9 ശതമാനം വോട്ട് നേടുമെന്നാണ് പറയുന്നത്.കോഴിക്കോട് പ്രദീപ് കുമാർ നേരിയ ഭൂരിപക്ഷത്തിൽ ചെങ്കൊടി പാറിക്കുമെന്നാണ് സർവേ പറയുന്നത്.

20 മണ്ഡലങ്ങൾ

20 മണ്ഡലങ്ങൾ

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളിൽ 12,000 പേർ സർവേയിൽ പങ്കെടുത്തതായാണ് സിഇഎസ് അവകാശപ്പെടുന്നത്. സർവേയുടെ പൂർണ ഉത്തരവാദിത്തം സി ഇഎസിനാണെന്നാണ് അവതാരകൻ വ്യക്തമാക്കുന്നത്.

തെക്കൻ കേരളത്തിൽ വിജയം

തെക്കൻ കേരളത്തിൽ വിജയം

തെക്കൻ കേരളത്തിൽ ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും സർവേ അവകാശപ്പെടുന്നുണ്ട്. ആകെയുള്ള 6 മണ്ഡലങ്ങളിൽ ആറിടത്തും ഇടതുപക്ഷത്തിനാണ് സാധ്യത പറയുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലത്തിൽ ഇടതുപക്ഷത്തിനാണ് സാധ്യതയെന്ന് സർവേ പറയുന്നു. തിരുവനന്തപുരത്തും മാവേലിക്കരയിലും യുഡിഎഫിനാണ് മേൽക്കൈ പ്രവചിക്കുന്നത്.

Recommended Video

cmsvideo
വടകര പിടിക്കാന്‍ ജയരാജന് കഴിയില്ല
 മധ്യകേരളത്തിൽ തിരിച്ചടി

മധ്യകേരളത്തിൽ തിരിച്ചടി

കേരളത്തിൽ ബിജെപി അക്കൗണ്ടി തുറക്കില്ലെന്ന് മാത്രമല്ല രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നാണ് സർവേ പറയുന്നത്. മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടി ഉണ്ടായേക്കും. ആകെയുള്ള 6 സീറ്റിൽ രണ്ടിടത്ത് മാത്രമാണ് യുഡിഎഫിന് മേൽക്കൈ പ്രവചിക്കുന്നത്. തൃശൂരിലും ആലത്തൂരും ഇടതുപക്ഷം വിജയിക്കുമെന്നാണ് സർവേ പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
LDF may win 5 out of 8 seats in north Kerala, Predicts Kairali-CES post poll survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X