കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രവാദികളും സദാചാര ഗുണ്ടകളും സൂക്ഷിച്ചോ; നിയമം വരും; ശുപാര്‍ശയുമായി നിയമപരിഷ്‌കരണ കമ്മീഷന്‍

Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്തിനിടെയായി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒന്നാണ് സദാചാര ഗുണ്ടായിസവും മന്ത്രവാദം തുടങ്ങിയവ. മന്ത്രവാദം അടക്കമുള്ളവരെ മറയാക്കി ഒരുപാട് കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇത്തക്കരാര്‍ക്ക് പൂട്ടിടാന്‍ നിയമ നിര്‍മ്മാണം ശുപാര്‍ശ ചെയ്തിരിക്കുകയാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് മന്ത്രി പി രാജീവിന് കൈമാറി .

 അഡ്വാന്‍സ് 50 കോടി നല്‍കാനാവില്ല; പത്ത് കോടി നല്‍കാമെന്ന് തീയേറ്റര്‍ ഉടമകള്‍; മരയ്ക്കാര്‍ തീയേറ്റര്‍ കാണുമോ? അഡ്വാന്‍സ് 50 കോടി നല്‍കാനാവില്ല; പത്ത് കോടി നല്‍കാമെന്ന് തീയേറ്റര്‍ ഉടമകള്‍; മരയ്ക്കാര്‍ തീയേറ്റര്‍ കാണുമോ?

മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉള്‍പ്പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിര്‍മ്മാണ ശുപാര്‍ശകളുമായി നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ സമാഹൃത റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിയമ മന്ത്രി പി. രാജീവ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. നിയമപരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ.ശശിധരന്‍ നായര്‍, ലോ സെക്രട്ടറി ഹരി. വി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്.

kerala

സദാചാര ഗുണ്ടായിസം തടയുന്നതിനും അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമം നിര്‍മ്മിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മത- ജാതി- ലിംഗ അടിസ്ഥാനത്തിലുള്ള സദാചാര ഗുണ്ടായിസവും ആള്‍ക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള നിയമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, റസിഡന്റ്‌സ് അസാസിയേഷനുകളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിങ്ങനെ പുതിയ നിയമനിര്‍മ്മാണത്തിനുള്ള 12 ബില്ലുകള്‍, കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള 1 ബില്ല്, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്ന 4 ബില്ലുകള്‍, ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള 4 ബില്ലുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് സദാചാരഗുണ്ടായിസത്തെ തുടര്‍ന്ന് നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സാധാരണക്കാര്‍ മുതല്‍ നിയമപാലിക്കാന്‍ ബാധ്യസ്ഥരായവര്‍ വരെ സദാചാര ഗുണ്ടായിസത്തിന്റെ പ്രതികളായ സംഭവങ്ങളുണ്ടായിട്ടുണ്ട്. അമ്മയെയും മകനെയും സഹോദരിയെയും സഹോദരനെയും സദാചാര കണ്ണുകളോട് നോക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

 ബിജെപി അടക്കം ഉള്ളവർ ക്ഷണിച്ചിരുന്നു..പക്ഷേ ആ പാർട്ടിയായിരുന്നു മനസിൽ;വാണി വിശ്വനാഥ് പറയുന്നു ബിജെപി അടക്കം ഉള്ളവർ ക്ഷണിച്ചിരുന്നു..പക്ഷേ ആ പാർട്ടിയായിരുന്നു മനസിൽ;വാണി വിശ്വനാഥ് പറയുന്നു

മാസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് അമ്മയും മകനും സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു. അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോള്‍ അതിന് തെളിവ് ആവശ്യപ്പെടുകയാണ് ചെയ്തത്. തുടര്‍ന്ന് സദാചാരഗുണ്ടകള്‍ ഇരുവരെയും കമ്പിവടി കൊണ്ട് അടിക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു. നാട്ടുകാര്‍ ഏറെപേര്‍ അക്രമം കണ്ടുനിന്നെങ്കിലും ആരും ഇടപെട്ടിരുന്നില്ല.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Legal Reform Commission Says need a law to prevent Witchcraft and moral Policing In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X