Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയ്‌ലിന് അമൃതാനന്ദമയിയുടെ സഹോദരന്റെ കത്ത്

കൊല്ലം: അമൃതാനന്ദമയിക്കും മഠത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ്വലിനെതിരെ അമൃതാനന്ദമയിയുടെ സഹോദരന്‍. അദ്ഭുത കഥകളുണ്ടാക്കി സ്വയം ഒരു മഹാഗുരുവാകാനുള്ള ശ്രമമായിരുന്നു ഗെയ്ല്‍ ട്രെഡ്വല്‍ എന്ന ഗായത്രി നടത്തിയിരുന്നതെന്ന് അമൃതാനന്ദമയിയുടെ സഹോദരന്‍ സുരേഷ് ആരോപിക്കുന്നു.

ഗെയ്ല്‍ ട്രെഡ്വിലിന് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സുരേഷിന്റെ കത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുസ്തകമെഴുതുയതിന് പിന്നില്‍ ഗെയ്ലിന് ഗൂഢ ലക്ഷ്യങ്ങളുണ്ടോ എന്നും സംശയം ഉന്നയിക്കുന്നുണ്ട്.

Amma Book

ഗെയ്ല്‍ ആശ്രമത്തില്‍ വന്നതുമുതലുള്ള കാര്യങ്ങളാണ് കത്തില്‍ പറയുന്നത്. ഒമ്പത് വര്‍ഷത്തോളം തന്റെ വീട്ടില്‍ ഗെയ്ല്‍ താമസിച്ചിരുന്നു എന്നാണ് സുരേഷ് പറയുന്നത്. എന്നാല്‍ വരുമാനമില്ലാത്തതിനാല്‍ ഗെയ്‌ലില്‍ നിന്ന് വാടകയൊന്നും ഈടാക്കിയിരുന്നില്ലത്രെ.

ഗെയ്ല്‍ പറയുന്നത് കേട്ടാണ് താന്‍ തന്റെ സഹോദരിയെ അമ്മയെന്ന് വിളിച്ചുതുടങ്ങിയതെന്നും സുരേഷ് പറയുന്നുണ്ട്. 'സുരേഷ് സഹോദരിയായിട്ടല്ലേ കാണുന്നത്., ഞങ്ങള്‍ക്ക് പക്ഷേ അമ്മ ഗുരുവാണ്' എന്നാണത്രെ ഗെയ്ല്‍ പറഞ്ഞിരുന്നത്.

മഠത്തില്‍ നിന്ന് അമൃതാനന്ദമയിയുടെ ബന്ധുക്കള്‍ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിനും സുരേഷ് കത്തില്‍ മറുപടി പറയുന്നുണ്ട്.

1988 ല്‍ തന്റെ പിതാവ് നല്‍കിയ 10 സെന്റ് സ്ഥലവും വീടും വച്ചാണ് മഠം രജിസ്റ്റര്‍ ചെയ്തത്. രണ്ടാമത്തെ കെട്ടിടത്തിനുള്ള സ്ഥലം ദാനം വാങ്ങി ദാനം നല്‍കിയത് തന്റെ ഭാര്യാപിതാവാണ്. ആശ്രമത്തിന് ആദ്യമായി വാഹനം ദാനം ചെയ്തതും തന്റെ ഭാര്യാപിതാവാണെന്നും സുരേഷ് പറയുന്നു.

അക്കാലത്ത് തന്നെ സ്വന്തം അധ്വാനം കൊണ്ട് പണം സമ്പാദിച്ചിരുന്നു. അതിന് കൃത്യമായ നികുതി കൊടുക്കുന്നുണ്ടെന്നും സുരേഷ് വ്യക്തമാക്കുന്നുണ്ട്. ഒരിക്കലും ഭിക്ഷാപാത്രവുമായി മഠത്തിന് മുന്നില്‍ എത്തിയിട്ടില്ലെന്നും സുരേഷ് കത്തില്‍ വ്ക്തമാക്കുന്നുണ്ട്. ഇതെല്ലാം ഗെയ്‌ലിന് അറിയാവുന്നതാണെന്നും പിന്നെന്തിനാണ് കള്ളം പറയുന്നതെന്നും സുരേഷ് ചോദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+