ഡിജിപിക്കെതിരെ തച്ചങ്കിരി

എന്നും വിവാദങ്ങളുടെ തോഴനായ തച്ചങ്കരി അനമുതിയില്ലാതെ വിദേശ യാത്ര നടത്തിയ കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം ഇദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും സ്ഥാനക്കയറ്റം നല്‍കിയിരുന്നില്ല. നിലവില്‍ ഐജിയായ തച്ചങ്കരി എഡിജിപി പദത്തിലെത്തും എന്ന പ്രതീക്ഷയിലായിരുന്നു.
എന്നാല്‍ ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായ ഒരു ഉദ്യോഗസ്ഥന് പെട്ടെന്ന് സ്ഥാനക്കയറ്റം നല്‍കേണ്ടതില്ല എന്നാണ് പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. തച്ചങ്കരിയുടെ കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം എന്നും ഡിജിപി ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി വഴിയായിരുന്നു ഡിജിപി സര്‍ക്കാരിന് കത്ത് കൈമാറിയത്. ഈ സംഭവത്തില്‍ തന്റെ ഭാഗങ്ങള്‍ ന്യായീകരിച്ച് തച്ചങ്കരിയും കത്ത് സമര്‍പ്പിച്ചിരുന്നു.
ഈ രണ്ട് കത്തുകളും മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഔദ്യോഗികമായ അയച്ച കത്തുകള്‍ ചോര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നാണ് തച്ചങ്കരിയുടെ ആരോപണം.












Click it and Unblock the Notifications