Get Updates
Get notified of breaking news, exclusive insights, and must-see stories!

എൽഐസി സംരക്ഷണം: ദേശവ്യാപക പ്രസ്ഥാനം വളർത്തിയെടുക്കാന്‍ ആഹ്വാനവുമായി പാർട്ടി കോണ്‍ഗ്രസ്

കണ്ണൂർ: എൽ ഐ സി സ്വകാര്യവൽക്കരണത്തിനെതിരെ പോളിസി ഉടമസ്ഥർ, ജീവനക്കാർ, ഏജന്റുമാർ എന്നിവരുടെ ദേശവ്യാപകമായ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിന് ആഹ്വാനം ചെയ്ത് സി പി എം പാർട്ടി കോണ്‍ഗ്രസ്. എന്നാല്‍ ഇത് കർഷകപ്രസ്ഥാനംപോലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലായിരിക്കില്ല ഇതെന്നാണ് സി പി എം നേതാവ് തോമസ് ഐസക് വ്യക്തമാക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ ഒരു വേദിയായിരിക്കും ഈ പ്രസ്ഥാനം. പ്രമേയത്തിന്റെ ആഹ്വാനത്തിൽ നിന്നുതന്നെ ഇത് വ്യക്തമാണ്. ഇത്തരമൊരു പ്രസ്ഥാനത്തിനു രൂപംനൽകാൻ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്യമങ്ങളോട് ഐക്യദാർഡ്യമാണു പ്രമേയം പ്രകടിപ്പിക്കുന്നതെന്നും തോമസ് ഐസക് അഭിപ്രായപ്പെടുന്നു.

ഉന്തല്ലേ.. തള്ളല്ലേ..; ആരാധ സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

ഈ സംഘടനകൾ തീരുമാനിച്ചാൽ എല്‍ ഐ സി പോളിസി ഉടമസ്ഥരെ ഒരുമിച്ച് അണിനിരത്തുന്നതു പ്രായോഗികമായ മുദ്രാവാക്യമായി മാറും. പോളിസി ഉടമകളായ തങ്ങളുടെ അംഗങ്ങളെ ഈ പ്രസ്ഥാനത്തിൽ അണിനിരത്തുന്നതിനുള്ള ചുമതല പാർട്ടി ഘടകങ്ങൾക്കും ബന്ധപ്പെട്ട വർഗ്ഗബഹുജന സംഘടനകൾക്കും ഉണ്ടെന്ന് പ്രമേയം നിഷ്കർഷിക്കുന്നു.

 cpmcover

എൽ ഐ സിയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വിശാലമായ പ്രസ്ഥാനത്തിനു രൂപം നൽകുന്നതിലേക്ക് സുപ്രധാനമായ ഒരു കാൽവയ്പ്പാണ് സി പി ഐ (എം) എടുത്തിരിക്കുന്നത്. തമിഴ്നാട്ടിലും ഇത്തരമൊരു പ്രസ്ഥാനം അധികംതാമസിയാതെ രൂപംകൊള്ളും. ക്രമേണ മറ്റു സംസ്ഥാനങ്ങളിലും. ഇതിനുള്ള ഒരു മാതൃക അടുത്ത രണ്ടുമാസംകൊണ്ട് കേരളത്തിൽ തീർക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.

സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടത്തിൽ എവിടെയും മുന്നിൽ നിൽക്കുന്നത് അവിടെ തൊഴിലെടുക്കുന്ന ജീവനക്കാരാണ്. എന്നാൽ ബാൽകോ, വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്, ഇന്നിപ്പോൾ കൊച്ചിൻ റിഫൈനറി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രാദേശികമായി ബഹുജനങ്ങളെ അണിനിരത്താനും കഴിയുന്നുണ്ട്. എന്നാൽ ദേശവ്യാപകമായ ബഹുജന പങ്കാളിത്തം കൊണ്ടുവരാൻ കഴിയുന്നില്ലായെന്നുള്ളത് സ്വകാര്യവൽക്കരണ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ദൗർബല്യമാണ്. എൽഐസിയുടെ കാര്യത്തിൽ ഇത് മറികടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എൽ ഐ സി എന്ന ഇൻഷ്വറൻസ് കമ്പനിയുടെ സവിശേഷതയാണ് ഇതിനു കാരണം. ഓഹരി ഉടമകൾക്കു ലാഭം പരമാവധി നൽകുന്ന സ്ഥാപനമായിട്ടല്ല, ലാഭത്തിന്റെ 95 ശതമാനവും പോളിസി ഉടമകൾക്കു വിതരണം ചെയ്യുന്ന ട്രസ്റ്റായിട്ടാണു എൽ ഐ സി പ്രവർത്തിക്കുന്നത്. ആറുലക്ഷത്തിലേറെ കോടി രൂപ ഇതുവരെ ഇങ്ങനെ വിതരണം ചെയ്തിട്ടുമുണ്ട്. സ്വകാര്യവൽക്കരണത്തിന്റെ ഫലമായി എൽ ഐ സിയുടെ സ്വഭാവം മാറാൻ പോവുകയാണ്. ഓഹരി ഉടമകൾക്ക് ലാഭം പരമാവധി നേടാനുള്ള കമ്പനിയായിട്ട് അത് രൂപാന്തരപ്പെടുകയാണ്.

ഇതിന്റെ നഷ്ടം പോളിസി ഉടമകൾക്കായിരിക്കും. കഴിഞ്ഞ പോസ്റ്റിൽ എൽ ഐ സിയുടെ രേഖകൾ ഉദ്ധരിച്ചുകൊണ്ട് എൽ ഐ സി തന്നെ ഈ വസ്തുത അംഗീകരിക്കുന്നുണ്ടെന്ന് ഞാൻ വിശദീകരിക്കുകയുണ്ടായി. ഓഹരി ഉടമസ്ഥരുടെ ലാഭം കൂടുമ്പോൾ എല്‍ ഐ സി പോളിസി ഉടമസ്ഥരുടെ ബോണസ് കുറയുക അനിവാര്യമാണ്. മാത്രമല്ല, ലാഭം പരമാവധിയാക്കാൻ ചൂതാട്ടമുള്ള ഷെയർ മാർക്കറ്റിലും മറ്റും കൂടുതൽ നിക്ഷേപം നടത്തുമ്പോൾ റിസ്ക് വർദ്ധിക്കും. അതേസമയം സ്വകാര്യവൽക്കരണത്തിന്റെ ഫലമായി ഇന്ന് എൽഐസിയുടെ നിക്ഷേപങ്ങൾക്കു കേന്ദ്രസർക്കാർ നൽകുന്ന പരമാധികാര ഗ്യാരണ്ടി ഇല്ലാതാവുകയും ചെയ്യും. തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഇല്ലാതാകുമെന്നതും പോളിസി ഉടമസ്ഥരെ അലട്ടുന്ന പ്രശ്നമാകും.

ഏതാണ്ട് 40 കോടി പോളിസികളാണ് എൽഐസിക്കുള്ളത്. ഇരട്ടിപ്പ് ഒഴിവാക്കിയാലും 25-30 കോടി പോളിസി ഉടമസ്ഥരുണ്ടാവും. ഇവരെ ദേശവ്യാപകമായി ഒരുമിച്ച് അണിനിരത്താനുള്ള ഒരു പ്രസ്ഥാനത്തിന്റെ തുടക്കമാണ് കേരളത്തിലെ എൽ ഐ സി സംരക്ഷണ പ്രസ്ഥാനമെന്നും തോമസ് ഐസക് കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+