ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആരുടെയും കുത്തകയല്ല, കേന്ദ്രം 20 ലക്ഷം തന്നിട്ടുണ്ടെന്ന് കണ്ണന്താനം, പ്രസ്താവന കാര്യം മനസിലാക്കാതെയെന്ന് സച്ചിദാനന്ദന്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആരുടെയും കുത്തകയല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വലതുപക്ഷ ലേബല്‍ ചാര്‍ത്തി എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലിറ്ററേച്ചര്‍ ഫെസ്റ്റിലെ മുഖാമുഖത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കണ്ണന്താനം.

തുര്‍ക്കി ഹെലികോപ്റ്റര്‍ കുര്‍ദുകള്‍ വെടിവച്ചിട്ടു; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാണ് ഇത്തരം ഉത്സവങ്ങള്‍. എന്നാലിവിടെ രാജ്യത്തിനെതിരായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഉണ്ട്. ലിബറല്‍ ചിന്താഗതികള്‍ ഉള്ളവരായിരിക്കണം ഫെസ്റ്റില്‍ പങ്കെടുക്കേണ്ടത്. ഇടത്, വലത് വ്യത്യാസമുണ്ടാകരുത്. കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം രൂപ ഫെസ്റ്റിവല്‍ നടത്തുന്നതിനായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

keralaliteraturefest

എന്നാല്‍, മന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെയാണെന്ന് ഫെസ്റ്റിവല്‍ ഡയരക്റ്റര്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു. ജനാധിപത്യവിരുദ്ധരെ പങ്കെടുപ്പിക്കില്ലെന്നാണ് താന്‍ പറഞ്ഞത്. എല്ലാതരം ആളുകളുടെയും സാന്നിധ്യം ഫെസ്റ്റിവലില്‍ ഉണ്ട്. ഒരു പ്രത്യേക ആശയം മാത്രമല്ല ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Literature fest is not a venue for monopoly says Alphonse kannanthanam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്