Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തൃശൂരിൽ യുഡിഎഫ് സീറ്റും ആലപ്പുഴയിൽ സിപിഎമ്മിന്റെ സീറ്റും ബിജെപി പിടിച്ചെടുത്തു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും ആലപ്പുഴയിലും ഉണ്ടാക്കിയ മുന്നേറ്റം വെറുതെ അല്ലെന്ന് തെളിയിച്ച് ബിജെപി. തദ്ദേശ സ്ഥാപനങ്ങളിൽ വിവിധ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ തൃശൂരിൽ യുഡിഎഫിന്റെ സീറ്റും ആലപ്പുഴയിൽ സിപിഎമ്മിന്റെ സീറ്റും പിടിച്ചെടുത്താണ് ഇത്തവണ അവർ കരുത്ത് കാട്ടിയത്. സിപിഎമ്മിന് മലപ്പുറം ജില്ലയിൽ നിന്നും വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

തൃശൂർ പാവറട്ടിയിലാണ് യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് ബിജെപി മുന്നേറ്റം നടത്തിയത്. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിനും ബിജെപി മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. തൃശൂർ പാവറട്ടിയിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥിക്ക് തൊട്ടുപിന്നിലെത്തിയത് എസ്‌ഡിപിഐ സ്ഥാനാർത്ഥി ആയിരുന്നു.

localbodypollsresult

പാവറട്ടിയിൽ ആകെ പോൾ ചെയ്‌ത 947 വോട്ടിൽ 556 വോട്ട് ബിജെപി നേടി. എസ്‌ഡിപിഐ 265 വോട്ട് നേടി രണ്ടാം സ്ഥാനത്താണ്. 97 വോട്ട് ലഭിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്തും 29 വോട്ട് നേടിയ എൽഡിഎഫ് നാലാമതുമാണ്. പഞ്ചായത്തിൽ സ്വതന്ത്രനെ പ്രസിഡന്റാക്കി ഇടത് മുന്നണിയാണ് നിലവിൽ ഭരണം നടത്തുന്നത്.

ആലപ്പുഴയിൽ ആകെ മൂന്ന് പഞ്ചായത്ത് വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ രണ്ടെണ്ണം സിപിഎം സ്വന്തമാക്കിയപ്പോൾ ഒന്ന് ബിജെപിയും നേടി. ചെറിയനാട് നാലാം വാർഡിൽ സിപിഎം അംഗം മരിച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിലാണ് സീറ്റ് ബിജെപി പിടിച്ചെടുത്തത്. മാന്നാറിലും രാമങ്കരി പഞ്ചായത്തിലും സിപിഎം ജയം നേടി. എങ്കിലും ചെറിയനാട് ബിജെപിയുടെ ജയം പാർട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.

മലപ്പുറത്ത് വലിയ തിരിച്ചടിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. വർഷങ്ങളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകളാണ് പാർട്ടിക്ക് നഷ്‌ടമായത്. മുന്നിയൂർ പഞ്ചായത്തിൽ 6 പതിറ്റാണ്ടായി സിപിഎം ജയിക്കുന്ന വാർഡിൽ യുഡിഎഫ് സ്വതന്ത്രഇക്കുറി വെന്നിക്കൊടി പാറിച്ചു. വട്ടംകുളം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമതൻ വിജയിച്ചു. നാലു പതിറ്റാണ്ടായി സിപിഎം സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചു വന്നിരുന്നത്.

കണ്ണൂരിൽ മൂന്ന് സീറ്റുകളും എൽഡിഎഫ് തന്നെ നിലനിർത്തി. ജില്ലയിൽ തലശ്ശേരി നഗരസഭയിലെ പെരിങ്കളം, പടിയൂർ-കല്യാട് പഞ്ചായത്ത് മണ്ണേരി, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ആലക്കാട് വാർഡ് എന്നിവിടങ്ങളിലായിരുന്നു സിപിഎം സ്ഥാനാർത്ഥികളുടെ വിജയം. ആകെ മൂന്ന് സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

എറണാകുളത്ത് മുന്നിൽ രണ്ട് സീറ്റുകൾ യുഡിഎഫ് തന്നെ നിലനിർത്തി. ശേഷിക്കുന്ന സീറ്റ് എൽഡിഎഫാണ് നേടിയത്. ചൂർണിക്കരയിലെ ഒൻപതാം വാർഡിലും, വാഴക്കുളം പഞ്ചായത്തിലുമാണ് യുഡിഎഫ് ജയം. ചിറ്റാറ്റുകരയിൽ തിരഞ്ഞെടുപ്പ് നടന്ന സീറ്റിലാണ് എൽഡിഎഫ് ജയിച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്ത് എൽഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. മൂന്ന് സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ രണ്ടെണ്ണം എൽഡിഎഫ് നിലനിർത്തി.

തിരുവനന്തപുരത്ത് ആറിടത്ത് സിപിഎം സ്ഥാനാർത്ഥികളാണ് വിജയിച്ചത്. പത്തനംതിട്ടയിൽ എൽഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഏഴംകുളം പഞ്ചായത്തിലായിരുന്നു യുഡിഎഫ് ജയം. തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സീറ്റിലും യുഡിഎഫ് അംഗം തന്നെ വിജയിച്ചു. ചിറ്റാർ പഞ്ചായത്തിലായിരുന്നു യുഡിഎഫ് നേട്ടമുണ്ടാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+