കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവിലേം ഉച്ചയ്ക്കും വൈകീട്ടും അറസ്റ്റ്..എന്തൊക്കയായിരുന്നു, പൊള്ളത്തരം ജനത്തിന് മനസിലായി; ജലീൽ

Google Oneindia Malayalam News

തിരുവനന്തപുരം; തങ്ങളെ പരിഗണിക്കുന്ന ഒരു സർക്കാരിനെ പിന്തുണയ്ക്കാന് ഒരു അവസരം എന്ന നിലയിലാണ് ജനങ്ങൾ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നതെന്ന് മന്ത്രി കെടി ജലീൽ. സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പോളിങ് ശതമാനം ഉയർന്നത് എൽഡിഎഫിനെ പിന്തുണയ്ക്കാൻ ജനം തിരുമാനിച്ചുവെന്നതിന്റെ സൂചനയാണെന്നും ജലീൽ പറഞ്ഞു.വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷവും മാധ്യമങ്ങളും ആരോപിച്ചത് വെറും കള്ളമാണ് എന്നതിന്റെ തെളിവാണ് താൻ. മാധ്യമങ്ങൾ പറഞ്ഞതായിരുന്നു യാഥാർത്ഥ്യമെങ്കിൽ ഞാൻ ഇപ്പോൾ ജയിലിലാകുമായിരുന്നു.രാവിലെ അറസ്റ്റ് ഉച്ചക്ക് അറസ്റ്റ് , രാത്രി അറസ്റ്റ് എന്നിങ്ങനെയാിരുന്നല്ലോ റിപ്പോർട്ട് ചെയ്തത്. പ്രചരിച്ചതിന്റെ പൊള്ളത്തരമെന്താണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്നതാണ്. മറ്റ് എൽഡിഎഫ് നേതാക്കൾക്ക് നേരെ ഉയർന്ന വിവാദങ്ങളും ഇത്തരത്തിൽ സമാനമാണ്, കെ ടി ജലീൽ പറഞ്ഞു.

 xkt-jaleel4-16001501

പോളിങ് ശതമാനം ഉയർന്നത് എൽഡിഎഫിനെ പിന്തുണയ്ക്കാൻ ജനം തിരുമാനിച്ചുവെന്നതിന്റെ സൂചനയാണ്. കാരണം സാധാരണ വോട്ട് ചെയ്യാത്തവർ പോലും വോട്ട് ചെയ്യാനെത്തിയിരിക്കുന്നു. അവർക്ക് വോട്ട് ചെയ്യാതിരിക്കാൻ കഴിയില്ല. ക്ഷേമ പെൻഷനുകളും കിറ്റുകളും ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നുണഅട്. തങ്ങളെ പരിഗണിക്കുന്ന ഒരു സർക്കാരിനെ പിന്തുണയ്ക്കാന് ഒരു അവസരം എന്ന നിലയിലാണ് ജനങ്ങൾ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.അതുകൊണ്ടാണ് മലപ്പുറം ജില്ലയിൽ ഉൾപ്പെടെ ആളുകൾ കൂടുതലായി എത്തി വോട്ട് ചെയ്ത് മടങ്ങുന്നത്.

വെൽഫെയർ പാര്‍ട്ടിയുമായി ഉള്ള ബന്ധം ലീഗിന് വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കും. സുന്നി വിഭാഗം ഈ ധാരണയ്ക്ക് എതിരാണ്. മുജാഹിദ് വിഭാഗവും ഈ സഖ്യം അനുകൂലിക്കില്ല. മുസ്ലീം സമുദായത്തിൽ തന്നെ 90 ശതമാനം ആളുകളും ഈ ബന്ധത്തിനെതിരാണെന്നും കെടി ജലീൽ പറഞ്ഞു.

ഇഡി അന്വേഷിച്ചിട്ടും തനിക്കെതിരെ ഒരു തെളിവും കിട്ടിയില്ല, യുഡിഎഫിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സിഎം രവീന്ദ്രൻ കെവിഡാനന്തര ചികിത്സയിലാണ്. അന്വേഷണ ഏജൻസിക്ക് മുന്നിൽ ഒളിച്ച് കളിക്കുന്നതാണെന്ന ആരോപണം ശരിയല്ലെന്നും ജലീൽ പറഞ്ഞു. വളാഞ്ചേരി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കുടുംബ സമേതം എത്തിയാണ് മന്ത്രി കെടി ജലീൽ വോട്ട് രേഖപ്പെടുത്തിയത്.'

കൈപ്പത്തിക്ക് അല്ലാതെ ആദ്യമായി വോട്ട് ചെയ്തു; ഇനി പറയാലോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍കൈപ്പത്തിക്ക് അല്ലാതെ ആദ്യമായി വോട്ട് ചെയ്തു; ഇനി പറയാലോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

സത്യം എത്ര കുഴിച്ചിട്ടാലും പുറത്തുവരുമെന്ന്‌ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍; വോട്ട്‌ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്സത്യം എത്ര കുഴിച്ചിട്ടാലും പുറത്തുവരുമെന്ന്‌ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍; വോട്ട്‌ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്

ഫൈസർ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്ത്യ; ചരിത്ദൌത്യത്തിന് യുഎസ്, ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്ഫൈസർ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്ത്യ; ചരിത്ദൌത്യത്തിന് യുഎസ്, ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy

English summary
local body election; Minister KT jaleel caste vote om malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X