തദ്ദേശ തിരഞ്ഞെടുപ്പ്: ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 25000
കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളില്‍ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകളില്‍ 1,50000 രൂപയും. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ട് തീയതിയും ഉള്‍പ്പെടെ) ഇടയില്‍ തിരഞ്ഞെടുപ്പ് സംബന്ധമായി സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോ ആയ എല്ലാ ചെലവുകളുടെയും പ്രത്യേകം പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ടതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു.
ചെലവ് കണക്കില്‍ ചെലവ് നടന്ന തീയതി, ചെലവിന്റെ സ്വഭാവം, നല്കിയതോ നല്‍കേണ്ടതോ ആയ തുക, തുക നല്കിയ തീയതി, കൈപ്പറ്റിയ ആളിന്റെ പേര്, മേല്‍വിലാസം, വൗച്ചറിന്റെ സീരിയല്‍ നമ്പര്‍ എന്നിവ അടങ്ങിയിരിക്കണം. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും ബോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും മുന്‍സിപ്പാലിറ്റിയില്‍ മുന്‍സിപ്പാലിറ്റി സെക്രട്ടറിക്കും കോര്‍പ്പറേഷനില്‍ കോര്പ്പറേഷന് സെക്രട്ടറിക്കുമാണ് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ടത്. തിരഞ്ഞെടുപ്പ് ചെലവുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മൊഡ്യൂള്‍ എന്ന സോഫ്റ്റ് വെയര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയിട്ടുണ്ട്. ഈ സോഫ്റ്റ് വെയറിലൂടെ സ്ഥാനാര്‍ഥികള്‍ക്ക് സ്വയം ലോഗിന്‍ ക്രിയേറ്റ് ചെയ്ത് ചെലവ് കണക്കുകള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കാവുന്നതാണ്.
തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന എല്ലാ ഉറവിടങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസും അറിയിച്ചു. ബി എല്‍ ഒ മാരെ ആക്രമിക്കുന്നുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. സമയബന്ധിതമായി ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുന്നതിനാണ് എല്ലാവരും പരിശ്രമിക്കുന്നത്. അവരുടെ ജോലിതടസപ്പെടുത്തുന്നത് ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം വരെ തടവ്ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
സമാനമാണ് ജോലിതടസപ്പെടുത്തുംവിധം സൃഷ്ടിക്കുന്ന തെറ്റായ വാര്‍ത്തകളും. ഈ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍, ടെലിവിഷന്‍, ഇതര മാധ്യമങ്ങളുടേയും നിരീക്ഷണം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കും. നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം പൊലിസിന്റെ സൈബര്‍ വിഭാഗം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കും. എന്യൂമറേഷന് കലക്ഷന്‍ സെന്ററുകളില്‍ പൊലിസിന്റെ നിരീക്ഷണവും ആവശ്യമായ ഇടപെടലും ഉണ്ടാകും.
ഇ.ആര്.ഒ. മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും സംരക്ഷണം ഉറപ്പാക്കണം എന്നും നിര്‍ദേശിച്ചു. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എ. സി. പി. പ്രദീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി റെജി എബ്രഹാം, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന തീയതി നവംബര്‍ 21
തദ്ദേശതിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക നവംബര്‍ 21 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22 ന്; 24 വരെ പിന്‍വലിക്കാം. ഡിസംബര്‍ ഒമ്പതിനാണ് ജില്ലയില്‍ വോട്ടെടുപ്പ്;13 നാണ് വോട്ടെണ്ണല്‍.
അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 2255295 വോട്ടര്‍മാരാണുള്ളത്. 68 ഗ്രാമപഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളും, കോര്പ്പറേഷനുമുള്പ്പെടെ 1505 വാര്‍ഡുകളാണുള്ളത്.
ജില്ലാ പഞ്ചായത്തിന്റെയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ കുളത്തൂപ്പുഴ, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളിലെയും തമിഴ്ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ വാര്‍ഡുകള്‍: വാര്‍ഡ് ഒന്ന്- എസ്റ്റേറ്റ്, വാര്‍ഡ് രണ്ട്- മടത്തിക്കോണം, വാര്‍ഡ് നാല്- ഇഎസ്എം കോളനി, വാര്‍ഡ് 20- ചന്ദനകാവ്, വാര്‍ഡ് 21- ചെറുകര, വാര്‍ഡ് മൂന്ന്- അമ്പനാട് ഈസ്റ്റ്, വാര്‍ഡ് എട്ട്- ഫ്ളോറന്‍സ്, വാര്‍ഡ് 12-വെഞ്ചര്‍, വാര്‍ഡ് 13- പൂത്തോട്ടം, വാര്‍ഡ് 14- അമ്പനാട് വെസ്റ്റ്.
ജില്ലയില്‍ ബൂത്ത് പുനക്രമീകരണപ്രക്രിയ പൂര്‍ത്തിയായതിനുശേഷം ആകെ 2722 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 2348 പോളിംഗ് സ്റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 135 എണ്ണം നഗരസഭകളിലുമാണ്. കോര്പ്പറേഷന് പരിധിയില്‍ 239 പോളിംഗ് സ്റ്റേഷനുകളും.
തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 1698 സീറ്റുകളാണുള്ളത്. ഇവയില്‍ സ്ത്രീകള്‍ക്ക് 867 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് 221 സീറ്റുകളും പട്ടികവര്‍ഗ വിഭാഗത്തിന് രണ്ട് സീറ്റുകളുമാണ് സംവരണം ചെയ്തിട്ടുള്ളത്. 123 സീറ്റുകള്‍ പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications