കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ ആദ്യത്തെ അന്തരാഷ്ട്ര നിലവാരമുള്ള സ്‌കൂളായി മാറുവാന്‍ പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒരുങ്ങുന്നു. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. 5.68 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി ലഭ്യമായത്.

സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍ദേശിച്ച പദ്ധതിയാണിത്. അഞ്ച് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. ബാക്കി വരുന്ന 68 ലക്ഷം രൂപ എം.എല്‍.എ യുടെ ഫണ്ടില്‍ നിന്നാണ് വിനിയോഗിക്കുന്നത്. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഇന്‍സ്‌പെയര്‍ പെരുമ്പാവൂര്‍ വിദ്യാഭ്യാസ നവീകരണ പദ്ധതിയുമായി സംയോജിപ്പിച്ചാകും സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നത്. ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത സ്‌കൂളുകളുടെ പട്ടികയില്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലവും ഇടംപിടിച്ചിരുന്നു. വരുന്ന ജനുവരി മാസത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

perumbavoorschool-

പഴയ കാലഘട്ടത്തില്‍ പെരുമ്പാവൂരില്‍ തലയെടുപ്പോടെ നിന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 1890 കളില്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ യൂ.പി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 1783 കുട്ടികള്‍ പഠിക്കുന്നുണ്ട്. ദൂരവ്യാപകമായ കാഴ്ച്ചപ്പാടോടു കൂടിയാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് അഡ്വ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഭാഗത്തിലെ രണ്ട് നില കെട്ടിടത്തിലെ നിലവിലുള്ള ചെറിയ ക്ലാസ് മുറികള്‍ക്ക് വലിപ്പം കൂട്ടി പുതുക്കി നിര്‍മ്മിക്കും. 20 ക്ലാസ് മുറികള്‍ കൂടാതെ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് റൂം, അധ്യാപകര്‍ക്കായി സ്റ്റാഫ് റൂം, അടുക്കള കെട്ടിടം, ഡൈനിംഗ് ഹാള്‍, സ്റ്റോര്‍ റൂമുകള്‍, യു.പി ബ്ലോക്കില്‍ ഉള്‍പ്പെടെ എല്ലാ നിലകളിലും ശുചിമുറികളും പുതിയതായി നിര്‍മ്മിക്കുന്ന ഇരുപത്തയ്യായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. കിറ്റ്ക്കോ ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്‌ക്കോസ് ആണ് പദ്ധതിയുടെ നിര്‍മ്മാണ മേല്‍നോട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇത്രയും വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി എം.എല്‍.എ അറിയിച്ചു.

English summary
Perumbavoor school into international standards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X