കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് ഉരുള്‍പൊട്ടല്‍: ജില്ലയില്‍ ലഭിച്ചത് 332.3 മില്ലീമീറ്റര്‍ മഴ, സ്കുൂളുകള്‍ക്ക് അവധി!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാലവര്‍ഷം തുടങ്ങിയതോടെ ജില്ലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും ഇതുവരെ ഒരാള്‍ മരിക്കുകയും വീടുകളും കൃഷിയിടങ്ങളും നശിക്കുകയും ചെയ്തതായി ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്‍ട്രോള്‍ റൂം അറിയിച്ചു. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.


കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലയോര മേഖലയിലെ 4 പഞ്ചായത്തുകളില്‍ ജില്ലാ കലക്റ്റര്‍ യു.വി ജോസ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവമ്പാടി, കോടഞ്ചേരി, കുടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലാണ് ജില്ലാ കളക്ടർ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചത്

raininkozikkode

പത്ത് പശുക്കള്‍, ഒരു ആട്, രണ്ട് കാളക്കുട്ടി എന്നിവയ്ക്കും ജീവഹാനിയുണ്ടായി. രണ്ട് ദിവത്തിനിടെ മാത്രം രണ്ട് പശുക്കള്‍ ചത്തു. നാല് വീടുകള്‍ പൂര്‍ണമായും നശിക്കുകയും 219 വീടുകള്‍ക്ക് ഭാഗികമായി കേടുപറ്റുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകള്‍ക്കും ഭാഗികമായി നാശനഷ്ടമുണ്ടായി. കൂടാതെ 53.21 ഹെക്ടര്‍ കൃഷിനാശമാണ് കാലവര്‍ഷത്തില്‍ ജില്ലയിലുണ്ടായത്. രണ്ട് ദിവസത്തില്‍ മാത്രം 5.8 ഹെക്ടര്‍ കൃഷി നശിച്ചു. 2.32 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്കാക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 332.3 മില്ലി മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. ഇന്നലെ 23.7 മില്ലി മിറ്റര്‍ മഴയാണ് ലഭിച്ചത്.

English summary
kozhikkode-332.3 rain fall marked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X