കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് ഹൈബി ഈഡന്‍ മത്സരിക്കും.... കെവി തോമസിന് സീറ്റില്ല!!

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായി. സീറ്റ് ചര്‍ച്ച ദില്ലിയില്‍ അവസാന ഘട്ടത്തിലാണ്. 13 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ചൊല്ലി ഹൈക്കമാന്‍ഡിലും സ്്ക്രീനിംഗ് കമ്മിറ്റിയിലും വലിയ തര്‍ക്കങ്ങളാണ് നടക്കുന്നത്.

വയനാട്, ആലപ്പുഴ, ആറ്റിംഗല്‍ മണ്ഡലങ്ങളിലാണ് തര്‍ക്കം നടക്കുന്നത്. ഒരു സീറ്റിലെ സ്ഥാനാര്‍ത്ഥിയുടെ പേര് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള സ്ഥാനാര്‍ത്ഥികളും പട്ടികയിലുണ്ടെന്നാണ് സൂചന. സ്ത്രീകള്‍ക്കും ഇത്തവണ സീറ്റുണ്ടാവും. നേരത്തെ മഹിളാ കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എറണാകുളത്ത് ഹൈബി

എറണാകുളത്ത് ഹൈബി

അപ്രതീക്ഷിത തീരുമാനമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായത്. എറണാകുളത്ത് ഇത്തവണ ഹൈബി ഈഡന്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്്. സിറ്റിംഗ് എംപി കെവി തോമസിനെ തഴഞ്ഞാണ് ഈ നീക്കം. അതേസമയം യുവ എംഎല്‍എമാരില്‍ പ്രധാനിയായ ഹൈബി രാഹുലുമായി അടുപ്പമുള്ള നേതാവാണ്. അതേസമയം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെവി തോമസിനെ സീറ്റ് നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് ഇത്തവണ മത്സരിക്കും. അദ്ദേഹത്തിന്റെ വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. കോഴിക്കോട് എംകെ രാഘവന്‍. തിരുവനന്തപുരത്ത് ശശി തരൂര്‍, പത്തനംതിട്ട ആന്റോ ആന്റണി, കണ്ണൂര്‍ കെ സുധാകരന്‍, കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, എന്നിവരാണ് പുറത്തുവന്ന പട്ടികയില്‍ ഉള്ളത്. മൂന്ന് സീറ്റുകളില്‍ കനത്ത തര്‍ക്കം നടക്കുന്നുണ്ട്. ഇത് ആദ്യമായിട്ടാണ് ഇത്രയും വലിയ തര്‍ക്കം കോണ്‍ഗ്രസില്‍ നടക്കുന്നത്.

മൂന്ന് സീറ്റുകളെ ഏതൊക്കെ

മൂന്ന് സീറ്റുകളെ ഏതൊക്കെ

വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. വയനാട് മണ്ഡലത്തില്‍ നിരവധി പേരുകള്‍ നേരത്തെ തന്നെ പറഞ്ഞ് കേട്ടിരുന്നു. എംഐ ഷാനവാസിന് പകരക്കാരന്‍ ആരാകും എന്നത് സംബന്ധിച്ചാണ് തര്‍ക്കം. അതേസമയം ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കില്ല. ഗ്രൂപ്പ് തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തടസ്സമായി നില്‍ക്കുന്നത്. ഇക്കാര്യം രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

കോണ്‍ഗ്രസിന്റെ സമീപകലാ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് ഒറ്റ ഘട്ടമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്. അതേസമയം വടകര സീറ്റിലും ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്നാണ് വ്യക്തമാകുന്നത്. ടി സിദ്ദീഖിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു അഭ്യൂഹം. മുല്ലപ്പള്ളി മത്സരിക്കാത്തതിനാല്‍ ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്നാണ് ആവശ്യം. വയനാട് സീറ്റിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള കടുത്ത തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്.

വനിതാ സാന്നിധ്യം ഉണ്ടാവുമോ?

വനിതാ സാന്നിധ്യം ഉണ്ടാവുമോ?

സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ സാന്നിധ്യം ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. ചില സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചും വ്യക്തത വന്നിട്ടില്ല. ആലത്തൂരില്‍ രമ്യ ഹരിദാസും വടകരയില്‍ വിദ്യ ബാലകൃഷ്ണനുമാണ് പരിഗണനയില്‍ ഉള്ളത്. പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച് പ്രശസ്തയായ നേതാവാണ് വിദ്യ ബാലകൃഷ്ണന്‍. സ്വാശ്രയ ഫീസ് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി. രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. എന്നാല്‍ ഇവര്‍ ഇപ്പോഴും എംകെ രാഘവനായി കോഴിക്കോട് പ്രചാരണം നടത്തുന്നുണ്ട്.

പത്തംതിട്ടയില്‍ ശ്രീധരന്‍പിള്ള, തൃശൂരില്‍ കെ സുരേന്ദ്രന്‍, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ!പത്തംതിട്ടയില്‍ ശ്രീധരന്‍പിള്ള, തൃശൂരില്‍ കെ സുരേന്ദ്രന്‍, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ!

English summary
lok sabha election 2019 congress announces candidate lits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X