Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും: പിന്‍മാറാന്‍ തയ്യാറായി സിദ്ദീഖ്, പ്രവര്‍ത്തകര്‍ ആവേശത്തില്‍

Recommended Video

cmsvideo
    രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും? | Oneindia Malayalam

    ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന. വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു.എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

    വയനാട്ടില്‍ യുഡിഎഫ് ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ മുതിര്‍ന്ന നേതാവ് എംഐ ഷാനവാസ് റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ് വയനാട്. രാഹുല്‍ ഗാന്ധി യുപിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലും മല്‍സരിക്കുമെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. നേതാക്കള്‍ നല്‍കുന്ന വിവരമനുസരിച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലും ജനവിധി തേടിയേക്കും....

    കെപിസിസിയുടെ ആവശ്യം

    കെപിസിസിയുടെ ആവശ്യം

    വയനാട്ടില്‍ മല്‍സരിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് കെപിസിസി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട്, വടകര മണ്ഡലങ്ങളില്‍ യുഡിഎഫ് ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

    സിദ്ദീഖ് പിന്‍മാറും

    സിദ്ദീഖ് പിന്‍മാറും

    വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. വയനാട് ടി സിദ്ദീഖ് മല്‍സരിക്കുമെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സിദ്ദീഖ് പിന്‍മാറും. സിദ്ദീഖ് പിന്‍മാറാന്‍ തയ്യാറെന്ന ഉമ്മന്‍ ചാണ്ടി പറഞ്ഞു.

     വഴികള്‍ തെളിഞ്ഞു

    വഴികള്‍ തെളിഞ്ഞു

    സിദ്ദീഖുമായി വിഷയം കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്തു. പിന്‍മാറാന്‍ തയ്യാറാണെന്ന് സിദ്ദീഖ് പറഞ്ഞതായിട്ടാണ് വിവരം. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിന് മാറികൊടുക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് സിദ്ദീഖ് പറഞ്ഞുവെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

    രാഹുലിന്റെ പ്രതികരണത്തിന്...

    രാഹുലിന്റെ പ്രതികരണത്തിന്...

    വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

    ലക്ഷ്യം ഇതാണ്

    ലക്ഷ്യം ഇതാണ്

    രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മല്‍സരിച്ചാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും പ്രവര്‍ത്തകര്‍ ആവേശത്തിലാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

     നേരത്തെ ആവശ്യപ്പെട്ടവര്‍

    നേരത്തെ ആവശ്യപ്പെട്ടവര്‍

    രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മല്‍സരിക്കണമെന്ന് നേരത്തെ ഫേസ്ബുക്ക് വഴിയും ആവശ്യം ഉയര്‍ന്നിരുന്നു. വിടി ബല്‍റാം എംഎല്‍എ, പിസി വിഷ്ണുനാഥ്, കെഎം ഷാജി തുടങ്ങിയവരെല്ലാം സമാനമായ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

    രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

    രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

    രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മല്‍സരിച്ചൂടെ എന്ന് കഴിഞ്ഞദിവസം രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. വയനാടിനെ കുറിച്ച തനിക്ക് അറിയാമെന്നും കേരളത്തില്‍ കോണ്‍ഗ്രസിന് ഒന്നാം നമ്പര്‍ ജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

    രാഹുല്‍ അംഗീകരിച്ചെന്ന് മുല്ലപ്പള്ളി

    രാഹുല്‍ അംഗീകരിച്ചെന്ന് മുല്ലപ്പള്ളി

    കേരള ഘടകത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഘടകക്ഷികള്‍ക്കും രാഹുല്‍ ഗാന്ധിയുടെ വരവിനോട് അനുകൂലമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് മല്‍സരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

    മറ്റു സംസ്ഥാനങ്ങളും

    മറ്റു സംസ്ഥാനങ്ങളും

    കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടിട്ടുണ്ട. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ജനകീയത വര്‍ധിച്ചുവെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കിയിരുന്നു. മുമ്പും പ്രമുഖ നേതാക്കള്‍ ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മല്‍സരിച്ച ചരിത്രമുണ്ട്.

    മോദി നോക്കുന്നത് ഉത്തരേന്ത്യ മാത്രം

    മോദി നോക്കുന്നത് ഉത്തരേന്ത്യ മാത്രം

    പ്രമുഖ നേതാക്കള്‍ ഉത്തരേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന ആരോപണം നേരത്തെയുള്ളതാണ്. ഇക്കാര്യത്തില്‍ മാറ്റം വരുത്തണമെന്നാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആവശ്യം. നരേന്ദ്ര മോദി സര്‍ക്കാര്‍ ഉത്തരേന്ത്യയുടെ മാത്രം കാര്യമാണ് നോക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ തമിഴ്‌നാട്ടില്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

    കര്‍ണാടക പറയുന്നു

    കര്‍ണാടക പറയുന്നു

    രാഹുല്‍ ഗാന്ധിക് വേണ്ടി മൂന്ന് മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരിക്കുന്നുവെന്നാണ് കര്‍ണാടക നേതാക്കള്‍ പറയുന്നത്. ബെംഗളൂരു സെന്‍ട്രല്‍, ബിദാര്‍, മൈസൂരു എന്നീ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ തയ്യാറാണെന്ന് കര്‍ണാടകത്തിലെ നേതാക്കള്‍ പറയുന്നു.

    തമിഴ്‌നാട് നേതാക്കള്‍ പറയുന്നത്

    തമിഴ്‌നാട് നേതാക്കള്‍ പറയുന്നത്

    തമിഴ്‌നാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് നേതാക്കള്‍ പറഞ്ഞു. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടകയില്‍ മൂന്നും തമിഴ്‌നാട്ടില്‍ രണ്ടും കേരളത്തില്‍ വയനാടുമാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി വിട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വം സന്നദ്ധത പ്രകടിപ്പിച്ചത്.

     അമേഠിക്ക് പുറമെ

    അമേഠിക്ക് പുറമെ

    രാഹുല്‍ ഗാന്ധി നിലവില്‍ യുപിയിലെ അമേഠി എംപിയാണ്. ഇത്തവണയും അദ്ദേഹം ഇതേ മണ്ഡലത്തില്‍ മല്‍സരിക്കും. ഇതിന് പുറമെ മറ്റൊരു മണ്ഡലത്തില്‍ കൂടി മല്‍സരിക്കണമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം. പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ രണ്ടാമത്തെ മണ്ഡലം ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കണമെന്നും ആവശ്യമുയര്‍ന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്.

     ദക്ഷിണേന്ത്യയിലെ കാര്യം

    ദക്ഷിണേന്ത്യയിലെ കാര്യം

    രാഹുലിന്റെ വരവ് കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യ മൊത്തം പ്രകടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ലോക്‌സഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം 543 ആണ്. ഇതില്‍ 130 സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ളത്. തമിഴ്‌നാട്ടില്‍ 39, കര്‍ണാടകത്തില്‍ 28, ആന്ധ്രയില്‍ 25, കേരളത്തില്‍ 20, തെലങ്കാനയില്‍ 17, പുതുച്ചേരിയില്‍ ഒന്ന് എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള മണ്ഡലങ്ങളുടെ കണക്ക്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+