Get Updates
Get notified of breaking news, exclusive insights, and must-see stories!

'തരൂരിനെ തോല്‍പ്പിക്കാന്‍ മോദിയൊന്നും വേണ്ട, ലോക്കല്‍ ബിജെപി നേതാവ് മതി'; മറുപടിയുമായി സുരേന്ദ്രന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിലവിലെ എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ നരേന്ദ്ര മോദിയുടെയോ മറ്റ് വലിയ നേതാക്കളുടെയോ ആവശ്യമില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ ബി ജെ പിയുടെ ഒരു ലോക്കല്‍ നേതാവ് മത്സരിച്ചാല്‍ പോലും ശശി തരൂരിനെ തോല്‍പ്പിക്കാം എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം ലോക്‌സഭ സീറ്റിനെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്ക ഇല്ല. ആര് മത്സരിച്ചാലും ഇത്തവണ ശശി തരൂര്‍ വീഴും, കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ക്രൈസ്തവ സഭകളുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് സീറ്റ് ബി ഡി ജെ എസ് വിട്ട് തന്നാല്‍ ശക്തമായ സ്ഥാനാര്‍ത്ഥിയെ ബിജെപി രംഗത്തിറക്കും എന്നും സുരേന്ദ്രന്‍ പറഞ്ഞു.

2024 LOKSABHA ELECTION

നേരത്തെ നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തിരുവനന്തപുരത്ത് തന്നെ തോല്‍പ്പിക്കാനാവില്ലെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ കൂടി തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വോട്ടര്‍മാര്‍ക്ക് മതിയായെങ്കില്‍ അവര്‍ക്ക് തന്നെ മാറ്റാം എന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയിലേക്ക് ഇതിന് ശേഷം താന്‍ മത്സരിക്കില്ല എന്നും ശശി തരൂര്‍ വ്യക്തമാക്കി. നേരത്തെ നരേന്ദ്ര മോദി കേരളത്തില്‍ മത്സരിക്കുമെന്നും അത് തിരുവനന്തപുരം മണ്ഡലത്തില്‍ ആയിരിക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് സുരേന്ദ്രനും പറഞ്ഞിരുന്നു. മോദി എവിടെ മത്സരിച്ചാലും വിജയിക്കാനുളള ജനപിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും എവിടെ വേണമെങ്കിലും മത്സരിക്കാം. നരേന്ദ്ര മോദിക്ക് എവിടെ വേണെങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും ജനപിന്തുണയുമുണ്ട്. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും അദ്ദേഹത്തിന് ജയിച്ച് വരാനാകും എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതിന് കേരളം തിരഞ്ഞെടുക്കണോയെന്ന് കേന്ദ്ര നേതൃത്വമാണ് തിരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബി ജെ പിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. എന്നാല്‍ ശശി തരൂര്‍ ആണ് ബി ജെ പിക്ക് മുന്നിലുള്ള വെല്ലുവിളി. അതിനാല്‍ തന്നെ താരമൂല്യമുള്ള സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ബി ജെ പി തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+