Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ അക്രമണം; രണ്ട് പേർ ആശുപത്രിയിൽ!

കണ്ണൂർ: വോട്ടെണ്ണൽ അവസാനിച്ചതും കണ്ണൂരിൽ അക്രമം തുടങ്ങി. വടകരയിലെ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ആക്രമണം നടന്നത്. പുതിയാപ്പിൽ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട‌്. രണ്ടുപേരെയും വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടത് കോട്ട ആയിച്ചു പോലും വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളഴീധരൻ പി ജയരാജനെ മലർത്തിയടിച്ച കാഴ്ചയായിരുന്നു കണ്ടത്. 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ മുരളീധരൻ വിജയിച്ച് കയറിയത്. സിപിഎമ്മിന്റെ ഏറ്റവും ശക്തനായിരുന്ന ജില്ലാ സെക്രട്ടറി പി ജയരാജനെ രംഗത്തിറക്കിയിട്ടും എല്‍ജെഡിയെ കൂടെ കൂട്ടിയിട്ടും വടകര തിരിച്ചുപിടിക്കാന്‍ ഇത്തവണയും ഇടതിന് കഴിഞ്ഞില്ല.

Congress

സ്ഥാനാര്‍ഥി പ്രഖ്യാപന സമയം മുതല്‍ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത മണ്ഡലമായിരുന്നു വടകര. കെ.മുരളീധരനെന്ന ശക്തനായ സ്ഥാനാര്‍ഥിയെ പി ജയരാജനെതിരേ യുഡിഎഫ് രംഗത്തിറക്കിയതോടെയാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യം അപ്പാടെ മാറിയത്. കൊലപാതക രാഷ്ട്രീയം വലിയ ചര്‍ച്ചയായ മണ്ഡലത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയെന്ന രീതിയില്‍ പി ജയരാജന്‍ പ്രചാരണം നടത്തിയെങ്കിലും അതൊന്നും എവിടെയും ഏശിയില്ല.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+