ഒളിക്യാമറാ വിവാദത്തില്‍ എംകെ രാഘവനെതിരെ കേസെടുത്തു, വീഡിയോ കൃത്രിമമല്ലെന്ന് പോലീസ്!!
കോഴിക്കോട്: തിരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ കോഴിക്കോട് എംപി എംകെ രാഘവനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. നടക്കാവ് പോലീസാണ് കേസെടുത്തത്. എംകെ രാഘവന്റെ പരാതിയിലും അന്വേഷണം നടന്നിരുന്നു. അതേസമയം ഗൂഢാലോചന കണ്ടെത്താനായില്ലെന്നാണ് പോലീസ് വിശദമാക്കുന്നത്.

രാഘവനെതിരെയുള്ള വീഡിയോ കൃത്രിമമല്ലെന്നാണ് കണ്ടെത്തല്‍. രാഘവന്റെ മൊഴിയും വീഡിയോയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു സ്വകാര്യ ഹിന്ദി ചാനല്‍ നടത്തിയ ഒളി ക്യാമ ഓപ്പറേഷനിലാണ് അതേസമയം തിരഞ്ഞെടുപ്പ് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേസെടുത്തത് രാഘവന് കനത്ത തിരിച്ചടിയാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് നേരത്തെ രാഘവന്‍ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മദ്യ ഒഴുക്കിയതായി രാഘവന്‍ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. രാഘവന്റെ നടപടി പെരുമാറ്റ ചട്ട ലംഘനമാണെന്നും കോഴ ആവശ്യപ്പെട്ടതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതികളിലാണ് അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടത്.
രാഘവനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയിരുന്നു. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ രാഘവന്റെ മൊഴിയും ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനല്‍ പ്രതിനിധികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആരോപണം കെട്ടിച്ചമച്ചതെന്ന നിലപാട് മൊഴിയില്‍ രാഘവന്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത സത്യസന്ധമാണെന്ന് ചാനല്‍ മേധാവിമാര്‍ റിപ്പോര്‍ട്ട് നല്‍കി.
കോഴിക്കോട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം












Click it and Unblock the Notifications