കായംകുളത്ത് അടച്ച ഗേറ്റ് തുറന്നതിനെതിരെ സിപിഎം പ്രതിഷേധം, കുത്തിയിരിപ്പുമായി ഷാനിമോള്‍ ഉസ്മാന്‍!!
കായംകുളം: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍. കായംകുളത്് വെച്ചാണ് ഇവരെ തടഞ്ഞത്. ആറ് മണിക്ക് ശേഷം അടച്ച പോളിംഗ് ബൂത്തായി പ്രവര്‍ത്തിച്ച സ്‌കൂളിന്റെ ഗേറ്റിനകത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ മാത്രം കടത്തി വിട്ടതിനായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതിനെതിരെ ഷാനി മോള്‍ ഉസ്മാന്‍ ബൂത്തിന് പുറത്ത് കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.

നൂറോളം ആളുകള്‍ വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്ന പോളിംഗ് ബൂത്തിലേക്കാണ് ഷാനിമോള്‍ വൈകിയെത്തിയത്. ആറ് മണി കഴിഞ്ഞിരുന്നതിനാല്‍ പോലീസ് സ്‌കൂളിന്റെ ഗേറ്റ് അടച്ചിരുന്നു. പുതിയ ആളുകള്‍ക്ക് ഗേറ്റിനകത്തേക്ക് കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ ഷാനിമോള്‍ ഉസ്മാനെ സ്‌കൂളിന്റെ മതിലിനുള്ളിലേക്ക് കടത്തിവിടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ സംഘടിക്കുകയും ഷാനിമോള്‍ പുറത്ത് പോവണമെന്ന് ഉന്നയിക്കുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് അനുവാദമുള്ള സ്ഥലത്തേക്ക് താന്‍ കയറിയതിനാണ് തന്നെ തടഞ്ഞതെന്ന് പറഞ്ഞ് ഷാനിമോള്‍ ഉസ്മാന്‍ ബൂത്തിന് പുറത്ത് കുത്തിയിരിക്കുകയായിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇതുവരെ പോളിംഗ് 75.80 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം ഇതോടെ മറികടന്നു. ഏറ്റവും കൂടുതല്‍ കണ്ണൂരിലും രണ്ടാമത് വയനാടുമാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്.
പത്തനംതിട്ടയില്‍ 2014നേക്കാള്‍ ആറു ശതമാനം കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. ഇവിടെ വോട്ടു ചെയ്തവരുടെ എണ്ണം ചരിത്രത്തിലാദ്യമായി 10 ലക്ഷം കവിഞ്ഞു. ആറ്റിങ്ങലില്‍ 3 ശതമാനവും വയനാട് 4 ശതമാനവും കൂടുതല്‍ പോളിംഗ് അനുഭവപ്പെട്ടു. അതേസമയം തിരുവനന്തപുരം പട്ടം കേന്ദ്രീകൃത വിദ്യാലയത്തില്‍ വോട്ട് ചെയ്തപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോയെന്ന് പരാതിപ്പെട്ട എബിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019












Click it and Unblock the Notifications