കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ സിപിഎം ബഹുദൂരം മുന്നില്‍

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കേരളം ഉറ്റുനോക്കുന്ന വടകര മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ മികച്ച മുന്നേറ്റം കാഴ്ചവക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ ഷംസീര്‍ അനുവദിച്ചിട്ടില്ല.

വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഷംസീറിന്റെ ഭൂരിപക്ഷം ഏഴായിരത്തിന് മുകളിലാണ്. ടിപി ചന്ദ്രശേഖരന്‍ രൂപീകരിച്ച ആര്‍എംപി വടകരയില്‍ ബഹുദൂരം പിറകിലാണ്. ആര്‍എംപി സ്ഥാനാര്‍ത്ഥി പി കുമാരന്‍കുട്ടിക്ക് ഒരു തരത്തിലും മികച്ച പ്രകടനം കാഴ്ചവക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ഒക്കെ പിറകില്‍ അഞ്ചാം സ്ഥാനമാണ് കുമാരന്‍കുട്ടിക്ക് ഉള്ളത്.

AN Shamseer

ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ പ്രതിഫലനം ഇത്തവണ വടകര മണ്ഡലത്തില്‍ ഉണ്ടാകുമെന്നായിരുന്നു മൊത്തത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പിനെ മറികടന്നാണ് എഎന്‍ ഷംസീറിനെ സംസ്ഥാന നേതൃത്വം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

ഇത്തവണ മികച്ച പോളിങ് ആണ് വടകരയില്‍ രേഖപ്പെടുത്തിയത്. ഇത് സിപിഎമ്മിനെതിരെയുള്ള ജനവികാരമാണെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

വടകരയില്‍ 2009 ലെ കണക്ക് ഇങ്ങനെയാണ്. ആകെവോട്ടര്‍മാര്‍ 10,71,171 . പോള്‍ ചെയ്തത് 8,66,349 . പോളിങ് ശതമാനം 80.9 . ഭൂരിപക്ഷം 56,186. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 4,21,255 വോട്ടുകള്‍ നേടി. സിപിഎമ്മിന്റെ പി സതീദേവിക്ക് കിട്ടിയത് 3,65,069 വോട്ടുകള്‍. ബിജെപി സ്ഥാനാര്‍ത്ഥി കെപി ശ്രീശന്‍ 40,391 വോട്ട് സ്വന്തമാക്കിയപ്പോള്‍ ഇടത് റിബല്‍ ആയി മത്സരിച്ച ടിപി ചന്ദ്രശേഖരന്‍ 21,833 വോട്ടുകള്‍ സ്വന്തമാക്കി.

English summary
Loksabha Election : Vatakara, CPM getting clear majority.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X