ലോട്ടറി പ്രേമികളുടെ ശ്രദ്ധയ്ക്ക്; തട്ടിപ്പ് വ്യാപകമാകുന്നു, കേരള 'ലോട്ടറി' ഓണ്‍ലൈനില്‍ ഇല്ല
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ തട്ടിപ്പ് വ്യപകമായതോടെ, കേരളത്തിന് ഓണ്‍ലൈന്‍ ലോട്ടറിയില്ലെന്ന അയല്‍സംസ്ഥാനങ്ങളെ ബോധവത്കരിക്കാന്‍ ലോട്ടറി വകുപ്പ് ഒരുങ്ങുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക. തെലങ്കാന എന്നീ സംസ്ഥാങ്ങളിലെ പ്രാദേശിക ഭാഷകളില്‍ ഇതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കും. കൂടാതെ ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാന പൊലീസ് മേധാവികള്‍ക്ക് ഡയറക്ടര്‍ കത്തയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ലോട്ടറി തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്താല്‍ നടപടി സ്വീകരിക്കേണ്ട വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കേരള ലോട്ടറിയുടെ തട്ടിപ്പ് നടത്തുന്നതിന് വലിയൊരു സംഘം തന്നെയുണ്ടെന്നാണ് കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരം തട്ടിപ്പുകാര്‍ വിലസുന്നത്. ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടമാകുന്നത്.

കേരള ലോട്ടറിയുടെ പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലക്ഷങ്ങളുടെ ഡൗണ്‍ലോഡുള്ള വ്യാജ ആപ്ലിക്കേഷനുകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിന് പേര്‍ പിന്തുടരുന്ന യൂട്യൂബ് ചാനലുകളും നിലവിലുണ്ട്. ഇതുവഴിയൊക്കെയാണ് പലരും തട്ടിപ്പ് നടത്തുന്നത്. കേരള ലോട്ടറിയില്‍ സമ്മാനമടിച്ചെന്നും ആദായനികുതി അടച്ചാല്‍ പണം നല്‍കാമെന്നുള്ള തട്ടിപ്പും സമീപ ദിവസങ്ങളില്‍ നടന്നിട്ടുണ്ട്.
ഇങ്ങനെ പണം അടയ്ക്കുന്നവരോട് കേരള ലോട്ടറി നറുക്കെടുക്കുന്ന ഗോര്‍ഖി ഭവനില്‍ നേരിട്ടെത്തി സമ്മാനം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതിനായി ലൊക്കേഷന്‍ മാപ്പും അയച്ചുനല്‍കും. ഇങ്ങനെ പണം നഷ്ടമായവര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. കൂടാതെ സംസ്ഥാന ഭാഗ്യക്കുറിയുടെ മറവില്‍ ഒറ്റ നമ്പര്‍ ചൂതാട്ടം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു.
ലോട്ടറി ഫലം വരുമ്പോള്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാനത്തെ മൂന്ന് നമ്പര്‍ പ്രവചിച്ചാണ് ചൂതാട്ടം നടക്കുന്നത്. ചിലയിടങ്ങളില്‍ അവസാനകത്തെ ഒറ്റ അക്ക നമ്പര്‍ ഉപയോഗിച്ചും ചൂതാട്ടം നടക്കുന്നുണ്ട്. ലോട്ടിറി വില്‍പ്പനയൂുടെ മറവിലാണ് ഇത്തരം സംഘങ്ങള്‍ വിലസുന്നത്. കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ലോട്ടറി ചൂതാട്ടം നടക്കാറുണ്ടെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് വിവരം ലഭിച്ചിരുന്നു.












Click it and Unblock the Notifications