വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു, കാമുകന്‍ മുങ്ങി
എടപ്പാള്‍: കാമുകിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച കാമുകന്‍ മുങ്ങി. പിന്നീട് ഇയാളെ പോലീസ് പിടകൂടി. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണ് സംഭവം നടന്നത്.
എടപ്പാള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അമ്പിളി(15) ആണ് മരിച്ചത്. കാമുകനും ബസ് ഡ്രൈവറും ആയ പ്രഭാതി(25) പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

ഓട്ടോറിക്ഷയില്‍ ആയിരുന്നു പ്രഭാത് അമ്പിളിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ അമ്പിളിയുടെ മരണം സ്ഥിരീകരിച്ചു. ഇതോടെ പ്രഭാത് മുങ്ങുകയായിരുന്നു.
ബസ് ഡ്രൈവറായിരുന്ന പ്രഭാതിനെ പലരും ആശുപത്രിയില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് പോലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍കൂടി പരിശോധിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.
തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രഭാത് പോലീസിനോട് പറഞ്ഞു. മെയ് അഞ്ച് തിങ്കളാഴ്ച രാവിലെ രണ്ട് പേരും തമ്മില്‍ പിണങ്ങിയിരുന്നു. വൈകീട്ട് അമ്പിളി പറഞ്ഞതനുസരിച്ചാണ് വീട്ടിലേക്ക് ചെന്നത്. അപ്പോള്‍ അമ്പിളി വീട്ടിനകത്ത് തൂങ്ങി കിടക്കുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അമ്പിളിയേയും എടുത്ത് ആശുപത്രിയിലേക്ക് വരികയായിരുന്നു എന്നാണ് പ്രഭാത് പോലീസിന് നല്‍കിയ മൊഴി.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണത്തില്‍ മറ്റെന്തിങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications