വിളിച്ചപ്പോള്‍ ഇറങ്ങിവന്നില്ല... 17 കാരിയെ കാമുകന്‍ പച്ചയ്ക്ക് കൊളുത്തി; കേരളത്തില്‍ തന്നെ

Subscribe to Oneindia Malayalam

പത്തനംതിട്ട: ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പത്തനം തിട്ടയില്‍ നിന്ന് വരുന്നത്. കാമുകിയെ കാമുകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

പത്തനംതിട്ട കടമ്മനിട്ടയില്‍ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സജില്‍(20) എന്ന .യുവാവിനെ പോലീസ് തിരയുന്നുണ്ട്.

സജിലും 17 കാരിയായ പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. തനിക്കൊപ്പം ഇറങ്ങിപ്പോരാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് സൂചന.

Fire

സംഭവ ദിവസം വൈകുന്നേരം മുതല്‍ സജില്‍ ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയോട് തന്നോടൊപ്പം ഇറങ്ങി വരണം എന്ന് ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ പെണ്‍കുട്ടി ഇത് നിരാകരിച്ചു. തുടര്‍ന്ന് രാത്രി 8 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയാണ് ഇയാള്‍ കൃത്യം നിര്‍വ്വഹിച്ചത്.

കൈയ്യില്‍ ഒരു കന്നാസ് പെട്രോളുമായാണ് ഇയാള്‍ എത്തിയത്. വീട്ടിലേക്ക് തള്ളിക്കയറി പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിച്ചതിന് ശേഷം തീക്കൊളുത്തുകയായിരുന്നു. അതിന് ശേഷം ഓടി രക്ഷപ്പെട്ടു.

ശരീരത്തില്‍ 88 ശതമാനം പൊള്ളലേറ്റിട്ടുണ്ട് പെണ്‍കുട്ടിയ്ക്ക്. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്‌.

English summary
Lover set ablaze Girl at Pathanamthitta. Police searching for lover.
Please Wait while comments are loading...