കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപ്പെട്ടെന്ന് കരുതിയ കാമുകിയെ ഫേസ്ബുക്കിലൂടെ കണ്ടെത്തി വിവാഹം കഴിച്ചു

  • By Meera Balan
Google Oneindia Malayalam News

പൂച്ചാക്കല്‍: പ്രകൃതിക്ഷോഭം മൂലം അകന്നുപോയ കമിതാക്കളെ ഫേസ്ബുക്ക് കൂട്ടിയോജിപ്പിച്ചു. ചേര്‍ത്തല തൈക്കാട്ടുശ്ശേരി സ്വദേശിയായ ജോഷി ജോണ്‍(39) ആണ് ഫേസ്ബുക്കിലൂടെ തന്റെ കാമുകി റോസ്ലിന്റി(35)യെ കണ്ടെത്തിയത്. ദുബായില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ഫിലിപ്പീന്‍സുകാരിയായ റോസ്ലിന്റയെ നാട്ടിലേയ്ക്ക് പോയ ശേഷം കാണാതായിരുന്നു. ഫിലിപ്പീന്‍സിലുണ്ടായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് റോസ്ലിന്റിയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ജോഷിയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഫേസ്ബുക്ക് വീണ്ടും ഇവരെ ഒന്നിപ്പിച്ചു. ഇരുവരും കേരളത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു.

ആറു വര്‍ഷം നീണ്ട പ്രണയത്തിനാണ് പ്രകൃതിക്ഷോഭം മൂലം വിളളല്‍ വീണത്. തന്റെ കാമുകിയെ ഇനി ഒരിയ്ക്കലും കാണാന്‍ കഴിയുമെന്ന് ജോഷി പ്രതീക്ഷിച്ചിരുന്നില്ല. ഫിലിപ്പീന്‍സിലെ സിമ്പോങ്കസിറ്റി സ്വദേശിയാണ് റോസ്ലിന്റീന. വെല്‍ഡറായി ദുബായില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജോഷി, ഐടി കമ്പനി ജീവനക്കാരിയായ റോസ്ലിന്റിനയെ പരിചയപ്പെടുന്നത്.

Love

മൂന്ന് വര്‍ഷം മുമ്പ് യുവതി നാട്ടിലേയ്ക്ക് അവധിയ്ക്ക് പോയി. എന്നാല്‍ അന്ന് അവിടയുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ വീടും, ബിസിനസ് സ്ഥാപനങ്ങളും വാര്‍ത്താ വിനിമയബന്ധങ്ങളും തകരാറിലായി. ഇതോടെ ജോഷിയുമായുള്ള ബന്ധം അറ്റുപോയി. നാട്ടിലെത്തിയ ജോഷി സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരം ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി. അധികം വൈകാതെ പേസ്ബുക്കിലൂടെ തന്റെ കാമുകിയെ കണ്ടെത്തുകയും ചെയ്തു. വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും കഴിഞ്ഞ ദിവസം വിവാഹിതരായി.

English summary
Lovers reunited through Facebook and get married in Kerala .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X