സിസിറ്റർ അഭയ കേസ്; സാക്ഷി മൊഴിമാറ്റിയ അനുപമക്കെതിരെ ലൂസി കളപ്പുര, 'അനുസരണ വ്രതം പാലിച്ചു'
സിസ്റ്റർ അഭയയെ മഠത്തിത്തിലെ കിണറിൽ മരിച്ച നിലിൽ കണ്ടെത്തിയത് വൻ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു. മരിച്ച് 27 വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കുന്നത്. 2009ലായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.
കെവിൻ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പേർക്ക് ഇരട്ട ജീവപര്യന്തം!
വിചാരണ വേളയിൽ കേസിലെ അമ്പതാം സാക്ഷി അനുപമ കൂറുമായിരുന്നു. സിസ്റ്റർ അഭയക്കൊപ്പം താമസിച്ച വ്യക്തിയാണ് അനുപമ. കൊലപാതകം നടന്ന ദിവസം കോൺവെന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്നായിരുന്നു അനുപമ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ കോടതിയിൽ താൻ ഒന്നും കണ്ടില്ലെന്നാണ് അനുപമ പറഞ്ഞത്.
അസ്വഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്നാണ് അനുപമ കോടതിയിൽ അറിയിച്ചത്. ഇതിന് പിന്നാലെ അനുപമയ്ക്കെതിരെ രൂക്ഷ പരിഹാസവുമായി സിസ്റ്റർ ലൂസി കളപ്പുര രംഗത്തെത്തി. അഭയകേസിൽ മൊഴിമാറ്റിയ അനുപമ അനുസരണ വ്രതം പാലിച്ചെന്നാണ് ലൂസി കളപ്പുര എഫ്സിസി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. സഭിൽ നണാൾ കുഞ്ഞാടായി വാഴട്ടെയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.