യൂസഫലി കൊച്ചിയുടെ അംബാനി: ലുലുവിലൂടെ ഇത്രയേറെ നേട്ടം ചരിത്രത്തില്‍ ആദ്യം; കൊച്ചി ഇന്ത്യയിലെ ടോപ്പ് 3 യിലേക്ക്
കേരളത്തിന്റെ ഐടി വികസനത്തില്‍ നിർണ്ണായക ചുവടുവെപ്പ് നടത്തിക്കൊണ്ട് ലുലു ഐടി ട്വിൻ ടവർ കൊച്ചി സ്മാർട് സിറ്റിയിൽ ഉദ്ഘാടന ചെയ്യപ്പെട്ടു കഴിഞ്ഞു. 35 ലക്ഷം ചതുരശ്ര അടിയിൽ, പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യത്തില്‍ പണി തീർത്തിരിക്കുന്ന കെട്ടിടത്തിലേക്ക് ഇതിനോടകം തന്നെ ലോകോത്തര കമ്പനികള്‍ എത്തികഴിഞ്ഞു.
ഇരട്ട ടവറിന്റെ ഉദ്ഘാടന വേദിയില്‍ തന്നെ കൊച്ചിക്കായി മറ്റൊരു വമ്പന്‍ പദ്ധതിയും ലുലു പ്രഖ്യാപിച്ച് കഴിഞ്ഞു. 500 കോടി രൂപയുടെ പുതിയ പദ്ധതിയാണ് ലുലു പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ കൊച്ചിക്കായി ലുലു എത്രത്തോളം പ്രധാന്യം നല്‍കുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കൊച്ചി കണക്ട് എന്ന പേജില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചി ഇപ്പോള്‍ ഒരു ചരിത്രനേട്ടത്തിന്റെ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ട് 35 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് ഐടി കമ്പനികൾക്കായി തുറന്നുനൽകിയിരിക്കുന്നു! ഒരു ദിനത്തിൽ ഇത്രയേറെ ഐടി സ്പേസ് യാഥാർത്ഥ്യമാകുന്നത് കൊച്ചിയുടെ ചരിത്രത്തിൽ ആദ്യമായാണ്. ഈ നേട്ടത്തിന് പിന്നിൽ ലുലു ഗ്രൂപ്പിന്റെ പങ്ക് വളരെ വലുതാണ്. കൊച്ചിയെ കേരളത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ ലുലു ഗ്രൂപ്പ് ഒറ്റയ്ക്ക് ചുമലിൽ ഏറ്റിയെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല.
ഇൻഫോപാർക്ക് ഫേസ്-1-ലെ 5.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു സൈബർ ടവർ-1, 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു സൈബർ ടവർ-2, സ്മാർട്ട് സിറ്റിയിൽ ഇന്ന് ഉദ്ഘാടനം ചെയ്ത 35 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഇരട്ട ഐടി ടവറുകൾ എന്നിവ ഉൾപ്പെടെ, കൊച്ചിയുടെ ഐടി മേഖലയിൽ ലുലു ഗ്രൂപ്പ് വികസിപ്പിച്ച മൊത്തം ഐടി സ്പേസ് 55.5 ലക്ഷം ചതുരശ്ര അടിയാണ്.
ഇതിനോടൊപ്പം ഉദ്ഘാടന വേദിയിൽ പ്രഖ്യാപിച്ച പുതിയ ഐടി പ്രോജക്ട് കൂടി ശ്രദ്ധേയമാണ്. ഇൻഫോപാർക്ക് ഫേസ്-2-ൽ 3.5 ഏക്കർ സ്ഥലത്ത് 500 കോടി രൂപ നിക്ഷേപത്തിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന പുതിയ ഐടി ടവറിൽ 9.5 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് ലഭ്യമാകും. ഈ ടവറിൽ മാത്രം ഏകദേശം 7500 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഈ പുതിയ പ്രോജക്ട് കൂടി പൂർത്തിയാകുമ്പോൾ, കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ മൊത്തം ഐടി സ്പേസ് 65 ലക്ഷം ചതുരശ്ര അടിയായി ഉയരും. ഒരൊറ്റ കമ്പനി ഒരു നഗരത്തിന് സമ്മാനിച്ച ഐടി സ്പേസിന്റെ ഈ അളവ് അതിശയിപ്പിക്കുന്നതാണ്.
കാര്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഇതിനേക്കാൾ വലിയ ഐടി പദ്ധതികൾ ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടപ്പാകാൻ പോകുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാൽ, ആ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ല. എന്നാൽ, ഈ മെഗാ പദ്ധതികൾ പൂർത്തിയാകുമ്പോൾ, കൊച്ചി കേരളത്തിന്റെ ഐടി തലസ്ഥാനം എന്ന പദവിയിൽ നിന്ന് ഇന്ത്യയിലെ മുൻനിര മൂന്ന് ഐടി ഹബ്ബുകളിൽ ഒന്നായി മാറുമെന്ന് ഉറപ്പാണ്.
ലുലു ഗ്രൂപ്പിന്റെ സംഭാവനകൾ ഐടി മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. ലുലു മാൾ, വി.പി.എസ്. ലേക്ഷോർ ആശുപത്രി, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, കോർട്ട്‌യാർഡ് ബൈ മാരിയറ്റ്, ട്രിബ്യൂട്ട് പോർട്ട്‌ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക്, അരൂരിലെ മറൈൻ എക്സ്പോർട്ട് ഫാക്ടറി, ബോൾഗാട്ടിയിലെ അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ തുടങ്ങിയവയെല്ലാം കൊച്ചിയുടെ വളർച്ചയിൽ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങളാണ്.
മുംബൈയ്ക്ക് റിലയൻസ്, അഹമ്മദാബാദിന് അദാനി ഗ്രൂപ്പ്, ജംഷദ്‌പൂരിന് ടാറ്റ, കൊൽക്കത്തയ്ക്ക് ഐ.ടി.സി. എന്നിവ പോലെ, കൊച്ചിക്ക് ലുലു ഗ്രൂപ്പ് ഒരു താങ്ങാണ്. എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം കൊച്ചിയിൽ സ്ഥാപിച്ചതിലൂടെ, മെട്രോനഗരത്തിന്റെ വളർച്ചയ്ക്ക് ശക്തമായ ഉറപ്പാണ് നൽകിയിരിക്കുന്നത്.
ഇൻഫോപാർക്ക് ഫേസ്-1-ലെ 20 നിലകളുള്ള ലുലു സൈബർ ടവർ-2-ന്റെ നിക്ഷേപം 400 കോടി രൂപയായിരുന്നു. ഇന്ന് പ്രഖ്യാപിച്ച ഇൻഫോപാർക്ക് ഫേസ്-2-ലെ പുതിയ ഐടി ടവറിന്റെ നിക്ഷേപം 500 കോടി രൂപയാണ്. ഈ പുതിയ ടവർ സൈബർ ടവർ-2-നെ മറികടക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കൊച്ചി, ലുലു ഗ്രൂപ്പിന്റെ കരുത്തിൽ, സ്വപ്നതുല്യമായ വേഗത്തിൽ കുതിക്കുകയാണ്. കേരളത്തിന്റെ മെട്രോനഗരം ഇന്ത്യയിലെ ഐടി മേഖലയിൽ തിളങ്ങുന്ന ഒരു നക്ഷത്രമായി മാറുകയാണ്.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications