Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍, സ്പാ, ജിം...'ഗോള്‍ഡന്‍ ചാരിയറ്റ്' കേരളത്തിലുമെത്തി; രാജകീയ യാത്രയ്ക്ക് ചിലവ് എത്ര?

റെസ്റ്റോറന്റ് ഉണ്ട്, സ്പായുണ്ട്, ബാറുണ്ട് എന്നുവേണ്ട ഇല്ലാത്ത സൗകര്യങ്ങൾ ഒന്നുമില്ല, പറഞ്ഞുവരുന്നത് പഞ്ചനക്ഷത്ര ഹോട്ടലിനെക്കുറിച്ചല്ല ​ഗോള്‍ഡൻ ചാരിയറ്റിനെക്കുറിച്ചാണ്. ​'ഗോള്‍ഡന്‍ ചാരിയറ്റ് എന്താണ് എന്ന് അറിയണ്ടേ വിനോദസഞ്ചാര രംഗത്തെ സൂപ്പർ സ്റ്റാർ ആയ ആഡംബര ട്രെയിൻ ആണ് 'ഗോൾഡൻ ചാരിയറ്റ്'.

ഈ ആഡംബര ട്രെയിൻ ഇപ്പോൾ കേരളത്തിലുമെത്തി. കേരളവും, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്റെ ഭാഗമായാണ് ആഡംബര തീവണ്ടി വ്യാഴാഴ്ച കൊച്ചിയിൽ എത്തിയത്. രാജകീയ സൗകര്യങ്ങൾ ആണ് ഈ ട്രെയിനിന് അകത്ത് സജ്ജീകരിച്ചിട്ടുള്ളത്. ശരിക്കും ആഡംബര ഹോട്ടലിൽ കഴിയുന്ന പോലെയാണ് ഈ തീവണ്ടിയിൽ പോകുമ്പോൾ ലഭിക്കുന്ന അനുഭവം.

train

pc: goldenchariot.org

രണ്ട് റെസ്‌റ്റോറന്റുകൾ, വ്യായാമത്തിനുള്ള സൗകര്യങ്ങൾ, ആയുർവേദിക് സ്പാ, ബാറുകൾ എന്നിവയുണ്ട്. റെസ്‌റ്റോറന്റിൽ ഇന്ത്യൻ വിഭവങ്ങളും വിദേശ വിഭവങ്ങളും ഈ തീവണ്ടിയിൽ ലഭിക്കും. തീവണ്ടിക്കകത്തിരുന്ന് പുറംകാഴ്ചകൾ ആസ്വദിക്കാൻ വലിയ ചില്ലുജാലകങ്ങളുമുണ്ട്. പൂർണമായും ശിതീകരിച്ച 43 ക്യാബിനുകളുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക കാബിനും.

വിനോദത്തിനുള്ള സൗകര്യങ്ങളും തീവണ്ടിയിലുണ്ട്. ജ്യുവൽസ് ഓഫ് സൗത്ത് എന്ന പേരിൽ ഒരുക്കിയ പാക്കേജിലാണ് കേരളം ഉൾപ്പെടുന്നത്. ആറു രാത്രികളും ഏഴ് പകലുകളും ആണ് ഇപ്പോഴത്തെ യാത്ര. ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, കുമരകം മേഖലകളിൽ സഞ്ചാരികൾക്ക് പോകാൻ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 20 സഞ്ചാരികളും ആയാണ് ട്രെയിൻ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. വെള്ളിയാഴ്ച തീവണ്ടി ചേർത്തലയിലേക്ക് പോകും.

സഞ്ചാരികളെ ചേർത്തലയിൽ നിന്ന് കുമരകത്തേക്ക് കൊണ്ടുപോകും. രണ്ട് ദിവസം തീവണ്ടി കൊച്ചിയിലുണ്ടാകും. പാക്കേജ് റെയിൽവേ നേരത്തെ പ്രഖ്യാപിച്ചതാണ്. കൂടുതൽ വിദേശ സഞ്ചാരികൾ ആഡംബര തീവണ്ടി വഴി കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

പ്രൈഡ് ഓഫ് കർണാടക, ജ്യുവൽ ഓഫ് സൗത്ത് ഇന്ത്യ എന്നാണ് രണ്ട് യാത്രക്ക് പേരിട്ടിരിക്കുന്നത്. ഒരാൾക്ക് ഒരു രാത്രിക്ക് 74,892 രൂപ വരും. ആറ് രാത്രികൾക്ക് 3,74,460 രൂപ. രണ്ടാൾക്ക് ഒരു ദിവസത്തെ ചാർജ് 56,248 രൂപ. ആറു രാത്രികൾക്ക് കൂടി 2,81,240 രൂപ നൽകണം. ട്രെയിൻ വെള്ളിയാഴ്ച ടെർമിനലിൽനിന്ന് തിരിക്കും. ഇരുപത് സ്ഥിരം യാത്രക്കാരാണ്‌ ഉള്ളത്‌. കോവിഡിനെ തുടർന്ന്‌ നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ്‌ കഴിഞ്ഞ രണ്ടിനാണ്‌ പുനരാരംഭിച്ചത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+