സർഗാത്മകതയുടെ ധിക്കാരം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് എം മുകുന്ദൻ

  • Posted By:
Subscribe to Oneindia Malayalam

വടകര: മലയാളി മനസ്സില്‍ സ്മാരക ശിലകള്‍ കൊത്തിവെച്ച പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് സുഹൃദ്സംഘം സ്മരണാഞ്ജലി അര്‍പ്പിച്ചു . ആധുനികതയുടെ കാലത്ത് സർഗാത്മകതയുടെ ധിക്കാരം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് നോവലിസ്റ്റ് എം. മുകുന്ദൻ. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദൻ. നഗരസഭാധ്യക്ഷൻ കെ. ശ്രീധരൻ ആധ്യക്ഷ്യം വഹിച്ചു.

അശ്ലീലദ്യശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു, മനംനൊന്ത് വിദ്യാർഥി ചെയ്തത്.... സംഭവം ഇങ്ങനെ

വി. ആർ.സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി.കുഞ്ഞബ്ദുള്ളയ്ക്ക് വയലാർ അവാർഡ് ലഭിക്കാതെ പോയതിന് കാരണം അദ്ദേഹം മുസൽമാനായതാണെന്ന് സുധീഷ് പറഞ്ഞു. ഇതുവരെ ഒരു മുസ്‌‌‌‌ലിമിനും വയലാർ അവാർഡ് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയലാർ അവാർഡിന്റെ തലപ്പത്ത് വലിയ കമ്യൂണിസ്റ്റുകാർ ഉണ്ടായിട്ടും ഇതാണ് അയലാർ അവാർഡ് ഉണ്ടാക്കിയ സി. അച്യുതമേനോനോ വയലാർ തന്നെയോ മുസൽമാന് അവാർഡ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും സുധീഷ് പറഞ്ഞു.

mmukundhan

മരിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ മാങ്കോസ്റ്റിൻ മരത്തിന് ചുവടെ അടക്കണമെന്ന് ബഷീർ പറഞ്ഞെങ്കിൽ തെങ്ങിൻ ചുവട്ടിൽ 'ഇട്ടേക്കെടാ വളമാകട്ടെ’ എന്നാണ് പുനത്തിൽ പറഞ്ഞതെന്ന് സുധീഷ് അനുസ്മരിച്ചു.

പ്രഫ. കടത്തനാട്ട്നാരായണൻ, ടി. രാജൻ, വി. ടി. മുരളി, എം. എം. സോമശേഖരൻ, കെ. വി. സജയ്, കെ.വീരാൻകുട്ടി, വി. കെ. പ്രഭാകരൻ,ശിവദാസ് പുറമേരി, പി. ഹരീന്ദ്രനാഥ്, വി. കെ. നാണു എന്നിവർ പ്രസംഗിച്ചു.

English summary
M Mukundan about Punathil Kunjabdulla

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്