കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ഥി നിര്‍ണയം; ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമോ ??

  • By അന്‍വർ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്നത് ഉറപ്പിച്ചതോടെ രാഷ്ട്രീയ നിരീക്ഷരും സോഷ്യല്‍ മീഡിയയുമെല്ലാം വിശകലനവും തുടങ്ങിക്കഴിഞ്ഞു. ഇടതുപക്ഷത്തിനായി സജി ചെറിയാനും, യുഡിഎഫിനായി എം മുരളിയും, ബിജെപിക്കായി പിഎസ് ശ്രീധരന്‍ പിള്ളയുമാണ് അങ്കത്തിനിറങ്ങുന്നത്.

മമതാ ബാനര്‍ജി സിപിഎമ്മുമായി അടുക്കുന്നു; ബിജെപിയെ ഭയന്നുതുടങ്ങി
മൂന്നുപേരും നേരത്തെയും തെരഞ്ഞെടുപ്പിനിറങ്ങിയിരുന്നെങ്കിലും എം മുരളി മാത്രമാണ് നിയമസഭാംഗമായകത്. മാവേലിക്കരയില്‍ നിന്നും തുടര്‍ച്ചയായി നിയമസഭാംഗമായിരുന്ന മുരളി ചെങ്ങന്നൂരില്‍ മത്സരിക്കുമ്പോള്‍ മത്സരഫലം അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷ.

congres

എന്നാല്‍, ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും വിജയിച്ചു കയറുക എളുപ്പമല്ലെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒരുവേള കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാനും സാധ്യതയുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. സിപിഎമ്മും ബിജെപിയും തമ്മിലാകും ശക്തമായ മത്സരം നടക്കുകയെന്നാണ് ഇക്കൂട്ടരുടെ പക്ഷം.

മണ്ഡലത്തില്‍ നായര്‍ സമുദായവോട്ടുകളും ക്രിസ്ത്യന്‍ വോട്ടുകളുമാണ് നിര്‍ണായകമാവുക. സജി ചെറിയാന്‍ ന്യൂനപക്ഷ വോട്ടുകളും പാര്‍ട്ടി വോട്ടുകളും നേടിയാല്‍ ജയിച്ചു കയറിയേക്കും. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ നായര്‍ വോട്ടുകള്‍ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസ് തള്ളപ്പെടുമോ എന്ന ഭയം പ്രാദേശിക നേതാക്കള്‍ക്കുമുണ്ട്.

കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് കാലുവാരുമെന്ന് ഭയന്നാണ് വിഷ്ണുനാഥ് മത്സര രംഗത്തുനിന്നും പിന്മാറിയതെന്നും കേള്‍ക്കുന്നു. തോല്‍വി മുന്‍കൂട്ടി കണ്ടുകൊണ്ടാണിതെന്നും അഭ്യൂഹമുണ്ട്. എന്തായാലും മൂന്നു മുന്നണികള്‍ക്കും ശക്തമായ സാന്നിധ്യമുള്ള മണ്ഡലത്തില്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വാശിയേറി മത്സരമാണ് അരങ്ങേറുകയെന്നുറപ്പാണ്.

എസ്എസ്എൽസി പരീക്ഷയ്ക്ക് പോയ പെൺകുട്ടികൾക്ക് നേരെ ഓട്ടോ ഡ്രൈവറുടെ നഗ്നതാ പ്രദർശനം...എസ്എസ്എൽസി പരീക്ഷയ്ക്ക് പോയ പെൺകുട്ടികൾക്ക് നേരെ ഓട്ടോ ഡ്രൈവറുടെ നഗ്നതാ പ്രദർശനം...

ഹാദിയയെ രണ്ടാം ഭാര്യയാക്കാൻ ശ്രമിച്ചു! ഫസൽ മുസ്തഫയേയും ഭാര്യയേയും എൻഐഎ തിരയുന്നുഹാദിയയെ രണ്ടാം ഭാര്യയാക്കാൻ ശ്രമിച്ചു! ഫസൽ മുസ്തഫയേയും ഭാര്യയേയും എൻഐഎ തിരയുന്നു

English summary
m murali is not right candidate for congress in chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X