കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യത്ത് ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല''; പരിഹാസവുമായി എം സ്വരാജ്‌

Google Oneindia Malayalam News

കോഴിക്കോട്: ഗവർണർക്കെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. രാജ്യത്ത് ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല. അതുകൊണ്ട് മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണർ ആകാമെന്ന് എം.സ്വരാജ് പറഞ്ഞു. ഗവർണർക്കെതിരെ കോഴിക്കോട് നടന്ന ബഹുജൻമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്.

എം എല്‍ എ, എം പി സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. 35 വയസ് കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും ഗവര്‍ണറാകന്‍ കഴിയും എന്നാണ് അദ്ദേഹം പറഞ്ഞത്.

1

ഗവർണർക്കെതിരെ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് എൽഡിഎഫ് രാജ്ഭവൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ തകർക്കുന്ന നടപടിയുമായാണ് ഗവർണർ മുന്നോട്ട് പോകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന തെറ്റായ നിലപാടുകൾക്ക് ജനം മറുപടി നൽകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട ഗ്രാമം; ഹോട്ടലും പള്ളിയുമുണ്ട്, മനുഷ്യരില്ല; വില്‍പനയ്ക്ക്‌30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട ഗ്രാമം; ഹോട്ടലും പള്ളിയുമുണ്ട്, മനുഷ്യരില്ല; വില്‍പനയ്ക്ക്‌

2

കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ അവിടെ നടക്കുന്ന കാര്യങ്ങളിൽ താൻ അസ്വസ്ഥനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. ആരോടും വ്യക്തിപരമായി ശത്രുതയില്ല, സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തതെന്നും അതിൽ നിന്ന് പിൻമാറില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.

3

താൻ ഡൽഹിയിലേക്ക് പുറപ്പെടുന്നത് വരെ സർക്കാരിന്റെ ഒരു ഓർഡിനൻസും തനിക്ക് ലഭിച്ചിട്ടില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. സർവകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീം കോടതി ഈ വിഷയത്തിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. കോടതി ഉത്തരവുകൾ പാലിക്കുക എന്നത് നമ്മുടെ ചുമതലയാണ്. സർവകലാശാലകളെ പാർട്ടി സ്വത്താക്കാൻ അനുവദിക്കില്ല. കേരളത്തിലെ 13 സർവകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും ഗവർണർ പറഞ്ഞിരുന്നു.

4

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതേണ്ട. സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ചാൻസലർക്കാണ്. പല തവണ തനിക്ക് വാക്ക് തന്നിട്ടും രാഷ്ട്രീയ ഇടപെടൽ ശക്തമായിരുന്നു. എല്ലാവരും അവരവരുടെ അധികാര പരിധി മാനിക്കണം. നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആർക്കും കഴിയില്ല. കോടതി വിധി അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.

5

അനധികൃത ഇടപെടലിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുക ആണെന്നും കേരളത്തിലെ വിദ്യാർത്ഥികളെ കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അവർ ഉന്നത പഠനത്തിനായി കേരളം വിടുകയാണ്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം മികച്ചതാണ്. എന്നാൽ കേരളത്തിലെ സർവകലാശാലകളുടെ സ്ഥിതി അതല്ല. സർവകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.

English summary
M swaraj said that constitution does not say that one should have sound mind to become a governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X