കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്ന ലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി ബേബിയും ബല്‍റാമും

Google Oneindia Malayalam News

തിരുവനന്തപുരം: ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ എന്ത് പേരിട്ട് വിളിയ്ക്കും എന്ന് പോലും ഇപ്പോഴും മലയാളിയ്ക്ക് അറിയില്ല. കൃത്യമായ ഒരു വാക്ക് പോലും മലയാളത്തില്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഭിന്ന ലൈംഗികത എന്ന് പൊതുവേ വിശേഷിപ്പിയ്ക്കാം എന്ന് മാത്രം.

എല്‍ജിബിടി കമ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ പലപ്പോഴും കാണാറില്ല. ധാര്‍മിക പിന്തുണ നല്‍കാന്‍ ചില പുരോഗമന കക്ഷികള്‍ തയ്യാറാകാറുണ്ടെങ്കിലും പലപ്പോഴും അത് വലിയ സ്വാധീനമൊന്നും ചെലുത്താറില്ല.

Transgender Baby Balram

എന്നാല്‍ തിരുവനന്തപുരത്ത് നടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഹബ്ബയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമും പങ്കെടുത്തപ്പോള്‍ അത് പുതിയൊരു തുടക്കമാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

Transgender Baby Balram1

ഭിന്ന ലൈംഗിതതയുള്ളവരോടുള്ള വിവേചനം അവസാനിപ്പിയ്ക്കാനുള്ള സമയം അതിക്രമിച്ചു എന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭ എംപി തിരുച്ചി ശിവ പറഞ്ഞത്. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ലഭ്യമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ട്രാന്‍സ് ജെന്‍ഡര്‍ പേഴ്‌സണ്‍സ് ബില്‍ അവതരിപ്പിച്ച വ്യക്തിയാണ് ശിവ.

സംഗം പെച്ചാന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് മൂന്നാമത് ട്രാന്‍സ് ജെന്‍ഡര്‍ ഹബ്ബ സംഘടിപ്പിച്ചത്. ഇരുനൂറോളം ഭിന്ന ലൈംഗിക വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്തു. സിപിഎം എംപിയായ എ സമ്പത്തും ഹബ്ബയില്‍ പങ്കെടുത്തു.

English summary
Over 200 transgenders from across the State got together here on Monday to participate in the third State Transgender Habba – 2015. CPM Polit Bureau membar MA Baby, Congress MLA VT Balram, Rajyasabha MP Tiruchi Siva participated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X