പാലക്കാട് കോളേജ് പ്രിന്‍സിപ്പലിനെതിരെ എം എ ബേബി
കൊച്ചി: പാലക്കാട് ഗവ. വിക്ടോറിയ കോളജിലുണ്ടായ വിവാദ സംഭവത്തില്‍ വിദ്യാര്‍ഥികളെ പിന്തുണച്ചും അധ്യാപികയെ വിമര്‍ശിച്ചും സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം എ ബേബി. വിദ്യാര്‍ഥികള്‍ അധ്യാപികയുടെ വിരമിക്കല്‍ ദിവസം ഒരുക്കിയത് പ്രതീകാത്മക കുഴിമാടമാണെന്നു കരുതുന്നില്ലെന്നും ആര്‍ട് ഇന്‍സ്റ്റലേഷനാണെന്നും എം.എ. ബേബി പറഞ്ഞു.
അധ്യാപികയെ അപമാനിച്ചെന്ന് പലയിടങ്ങളില്‍ നിന്നും വിവാദം ഉര്‍ന്ന പശ്ചാത്തലത്തിലായിരുന്നു എം എ ബേബി ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടപ്പിച്ചത്. അസാധാരണ പെരുമാറ്റമാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായത്. നീതിനിഷ്ടമായ പെരുമാറ്റമാണോ ഇതെന്ന് പരിശോധിക്കണമെന്ന് എം എ ബേബി പറഞ്ഞു.

ആരെയെങ്കിലും കുറ്റക്കാരെന്ന് കരുതി മുദ്രകുത്തുന്നില്ല. സമൂഹം ഇതേപ്പറ്റി സംവാദത്തിനു തയാറാകണം. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തിലായിരിക്കരുത് പ്രിന്‍സിപ്പല്‍മാരുടെയും ഹെഡ് മാസ്റ്റര്‍മാരുടെയും രാഷ്ട്രീയം. സംഭവത്തിന്റെ യഥാര്‍ഥ വസ്തുത മനസിലാക്കാന്‍ ശ്രമിക്കകണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ.കെ.സരസു അടുത്തിടെയാണ് വിരമിച്ചത്. വിരമിക്കല്‍ ദിവസം അധ്യാപികയ്ക്ക് പ്രതീകാത്മക കുഴിമാടമൊരുക്കിയത് വിവാദമായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് അധ്യാപികയുടെ ആരോപണം. പ്രിന്‍സിപ്പലായിരുന്ന കാലത്ത് വിദ്യാര്‍ഥികളുമായി ഡോ. കെ. സരസുവിന് ഏറെ പ്രശ്‌നങ്ങളുണ്ടായിരുന്നു.












Click it and Unblock the Notifications