Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; ഈശോ വിവാദത്തിൽ നാദിര്‍ഷയ്ക്ക് പിന്തുണയുമായി മാക്ട

കൊച്ചി: ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ നാദിർഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ട. മാക്ട വൈസ് ചെയർമാൻ എം പദ്മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മാക്ട നാദിർഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. എം പദ്‍മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജൂൺ കാര്യാൽ, മധുപാൽ, അൻവർ റഷീദ്, സേതു, മാർത്താണ്ഡൻ, എൻ എം ബാദുഷ,പി കെ ബാബുരാജ്, ഗായത്രി അശോക്, എ എസ് ദിനേശ് എന്നിവർ സംസാരിച്ചിരുന്നു. ഈശോ വിവാദം രൂക്ഷമായതോടെ സോഷ്യൽ മീഡിയയിലും നിരവധി പേരാണ് സിനിമയ്ക്കും നാദിർഷയ്ക്കും പിന്തുണയുമായി രംഗത്തെത്തിയത്.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

1

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയ്ക്ക് എതിരെ അടുത്ത ദിവസങ്ങളിലായി ചില ക്രൈസ്‍തവ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ ഈശോ എന്ന പേര് മാറ്റാതെ സിനിമ റിലീസിന് അനുവദിക്കില്ല എന്നായിരുന്നു പറഞ്ഞായിരുന്നു പ്രതിഷേധം ഉടലെടുത്തത്. സംഭവം വലിയ വിവാദമായതോടെ ഫെഫ്ക അടക്കമുള്ള സംഘടനകളും സിനമാരംഗത്തെ പല പ്രമുഖരും നാദിർഷായെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നാദിര്‍ഷയ്ക്ക് ഇപ്പോൾ പിന്തുണയുമായി എത്തിയിട്ടുള്ളത് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയാണ്.

2

മലയാള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേർത്തുപിടിക്കലല്ലെന്ന് വ്യക്തമാക്കിയ മാക്ട സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണെന്നും ചൂണ്ടിക്കാണിച്ചു. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരിടമാണെന്നും സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്ക്കുന്നതെന്നും സംഘടന വ്യക്തമാക്കി. ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്‍ടിക്കുന്നത് എന്ന് മാക്ട വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

3


നാദിർഷാ സംവിധാനം ചെയ്ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ല. ആവിഷ്‍കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണ് . നാദിർഷായ്ക്കു മാക്ട എക്സിക്യൂട്ടീവ് കമിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നതായും മാക്ട ഇതോടെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഫെഫ്കയും നാദിർഷയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

4

സിനിമയുടെ ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിവസങ്ങൾക്ക് മുമ്പ് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളതെന്നും ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ഇതേ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു എന്നും കത്തോലിക്ക കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. സിനിമയുടെ പേരിൽ മാത്രമാണ് തങ്ങൾക്ക് എതിർപ്പുള്ളതെന്നും കത്തോലിക്കാ കോൺഗ്രസ് എടുത്ത് പരാമർശിച്ചിരുന്നു. സിനിമയില്‍ പറയുന്നത് നല്ല കാര്യങ്ങളാണെങ്കിലും ഈശോ എന്ന പേര് ചിത്രത്തിൽ ഉപയോഗിക്കാന്‍ പാടില്ലെന്നും കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

5

ഈശോ സിനിമ വിവാദത്തിൽ സംവിധായകൻ നാദിർഷയെ പിന്തുണച്ചുകൊണ്ട് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പൊലീത്ത രംഗത്തെത്തിയിരുന്നു. എന്താണ് ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? എന്ന ചോദ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയെ പിന്തുണയ്ക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഈശോ എന്ന് പേരുണ്ടെന്നും ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ലെന്നും അദ്ദേഹം പറയുന്നു. ക്രിത്യാനികളിൽ ചിലർ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ എന്നും യൂഹാൻ മിലിത്തിയോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

6

മുന്‍ എംഎല്‍എ പിസി ജോര്‍ജ് സിനിമയ്ക്കെതിരെ വിദ്വേഷപരാമര്‍ശങ്ങളുന്നയിച്ചിരുന്നു. 'ഈശോ' എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിക്കൊണ്ടാണ് പിസി ജോര്‍ജ് രംഗത്തെത്തിയത്. പിന്നീട് പിസി ജോർജിന് മറുപടി നൽകിക്കൊണ്ട് സിനിമയിലെ നടൻ കൂടിയായ ജയസൂര്യയും രംഗത്തെത്തിയിരുന്നു. സിനിമ കണ്ടിട്ട് വിമർശിക്കൂ എന്ന് വാക്കുകളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പിസി ജോര്‍ജ് മുന്നറിയിപ്പ് നൽകിയിരുന്നു.

7

ഈശോ സിനിമയുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കെസിബിസിയും പ്രതികരിച്ചിരുന്നു. ഈശോ എന്ന ചിത്രത്തില്‍ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നല്‍കാതിരുന്നാലും ത്രില്ലര്‍ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി ചൂണ്ടിക്കാണിക്കുന്നു.

8

ഈശോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തലത്തില്‍ എത്തിയിട്ടുണ്ടെന്നും അതിവൈകാരികമായി പ്രതികരിച്ച് വര്‍ഗീയ വിദ്വേഷം വിതയ്ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ സൂക്ഷിക്കണഅത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ടെന്നാണ് കെസിബിന്നും കെസിബിസി മുന്നറിയിപ്പ് നൽകിയിരുന്നു. സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചര്‍ച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുക മാത്രമേ ചെയ്യൂ എന്നും ചര്‍ച്ചകള്‍ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സല്‍പ്പേരിന് കോട്ടം വരുത്തുമെന്നും കെസിബിസി ചൂണ്ടിക്കാണിച്ചിരുന്നു.

9


ഈശോ സിനിമയെക്കുറിച്ചുള്ള വിവാദം ദൗർഭാഗ്യകരമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്നുമായിരുന്നു ഡിവൈഎഫ്ഐ പ്രതികരിച്ചത്. ഇത്തരത്തിലുള്ള വിവാദങ്ങൾ കൊണ്ട് നാട്ടിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തിൽ സമീപിക്കുകയാണ് വേണ്ടതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+