മധുവിന്റെ കേസില്‍ 2 പേരെ വെറുതെ വിട്ടതിനെതിരെ കുടുംബം അപ്പീല്‍ പോകും: പൂര്‍ണ തൃപ്തിയില്ലെന്ന് അമ്മ
മണ്ണാര്‍ക്കാട്: ആദിവാസി യുവാവ് മധുവിന്റെ മര്‍ദിച്ച് കൊന്ന കേസിന്റെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം. രണ്ട് പേരെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ പോവുന്നത്. കേസിലെ പതിനാല് പ്രതികളില്‍ 16 പേരെയും കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചിരുന്നു. എന്നാല്‍ 16 പേരെയും ശിക്ഷിക്കുമെന്നാണ് കരുതിയത്. എന്നാല്‍ രണ്ട് പേരെ വെറുതെ വിട്ടു, കൊലക്കുറ്റവും ഒഴിവാക്കി. ഇത് ചോദ്യം ചെയ്ത് അപ്പീല്‍ പോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും, സഹോദരി സരസുവും പറഞ്ഞു.
അതേസമയം വിധിയില്‍ സന്തോഷമുണ്ടെങ്കിലും പൂര്‍ണ തൃപ്തിയില്ലെന്ന് മധുവിന്റെ അമ്മ പറഞ്ഞു. താഴേക്കിടയില്‍ നിന്ന് ഇത്രയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കോടതിയോടും നന്ദിയുണ്ട്. വെറുതെ വിട്ട രണ്ട് പേരെയും, ശിക്ഷിക്കാനായി പോരാടും. കേസില്‍ ഒരുപാട് അനുഭവിച്ചു. ഒറ്റപ്പെടുത്തലും, ഭീഷണികളുമുണ്ടായി.

ഈ കേസില്‍ സുപ്രീം കോടതി വരെ പോരാട്ടം തുടരും. എന്റെ മധുവിന് നീതി കിട്ടിയിട്ടില്ല. കൊലപാതക കുറ്റം തെളിയിക്കാന്‍ അപ്പീല്‍ പോകുമെന്നും സഹോദരി പറഞ്ഞു. ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത് ഇടനിലക്കാരെ ഉപയോഗിച്ചാണെന്നും മധുവിന്റെ സഹോദരി പറഞ്ഞു.ഇതുവരെ ഏത് തരത്തില്‍ പോരാടിയോ, അതേ പോലെ തന്നെ വെറുതെ വിട്ട രണ്ടുപേര്‍ക്കെതിരെയും പോരാടും. അവര്‍ക്കും ശിക്ഷ വാങ്ങി കൊടുക്കുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു.
ഈ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഭീഷണിയും, അവഗണനയും, എതിര്‍പ്പുകളുമൊക്കെ നേരിടേണ്ടി വന്നിരുന്നു. എന്നിട്ടും ഇവിടെ വരെയെത്തി. രണ്ട് പേരെ വെറുതെ വിട്ടതില്‍ വിഷമമുണ്ട്. പക്ഷേ ഞാനിനി ഒരിക്കലും വിഷമിക്കില്ല. സുപ്രീം കോടതി വരെ പോയാലും കേസ് നടത്തും. മധുവിന് നീതി കിട്ടി എന്ന തോന്നലുണ്ട്. ഞങ്ങളുടെ പോരാട്ടം കൊണ്ട് മധുവിന് നീതി കിട്ടിയെന്ന് പക്ഷേ പറയാനാവില്ല.
16 പേര്‍ക്ക് ശിക്ഷ കിട്ടാനാണ് പോരാടായത്. അവര്‍ക്കെല്ലാം ശിക്ഷ ലഭിച്ചാല്‍ അങ്ങനെ കരുതാമെന്നും സരസു പറഞ്ഞു. ഭീഷണികള്‍ ഇപ്പോള്‍ നേരിട്ടല്ല വരുന്നതല്ല. ഇടനിലക്കാരെയാണ് അവര്‍ ഉപയോഗിക്കുന്നത്. നേരിട്ട് വന്നാല്‍ പ്രശ്‌നമാണെന്ന് അറിയുന്നത് കൊണ്ടാണിത്. എസ്പിയെ കണ്ടതും സുരക്ഷ ആവശ്യപ്പെട്ടതും, കോടതിയില്‍ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് കരുതിയിട്ടാണ്.
മുന്‍കാല അനുഭവങ്ങള്‍ അതിന് കാരണമാണ്. ഈ കേസില്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പാലക്കാട് എസ്പി അടക്കമുള്ളവര്‍ ബുദ്ധിമുട്ടിയവരിലുണ്ട്. പോലീസുകാര്‍ ധാരാളം സഹായിച്ചിട്ടുണ്ട്. അവരോടെല്ലാം നന്ദിയുണ്ടെന്നും സരസു പറഞ്ഞു.












Click it and Unblock the Notifications