മധ്യപ്രദേശ് തിരിച്ച് പിടിക്കണം: 2002 ലെ വജ്രായുധം വീണ്ടും പുറത്തെടുത്ത് കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശ് തിരിച്ച് പിടിക്കാന്‍ പഴയ വജ്രായുധം വീണ്ടും പുറത്തെടുക്കാന്‍ കോണ്‍ഗ്രസ്. സർക്കാർ വാങ്ങലുകളിലും കരാറുകളിലും പട്ടികജാതി-പട്ടികവർഗക്കാർക്ക് അനുകൂലമായ നടപടി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന വിഖ്യാതമായ ഭോപ്പാൽ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്.
കോണ്‍ഗ്രസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ, സർക്കാർ സംഭരണത്തിന്റെ നാലിലൊന്ന് എസ്‌സി-എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള സംരംഭകർ മുഖേന നടത്തുമെന്നാണ് ഈ ആഴ്ച ആദ്യം പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് അവതാശപ്പെടുന്നു. മാത്രമല്ല, ഒരു കോടി രൂപ വരെയുള്ള ചെറുകിട കരാറുകളുടെ 25 ശതമാനം ഈ കമ്മ്യൂണിറ്റികൾക്കായി സംവരണം ചെയ്യും.

2002 ജനുവരിയിൽ ഭോപ്പാലിൽ നടന്ന ദളിത്-ഗോത്ര ബുദ്ധിജീവികളുടെ സമ്മേളനത്തിലാണ് ഇത്തരമൊരു ആശയം ആദ്യമായി ഉയർന്ന് വന്നത്. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മുൻകൈയിൽ, ദുർബല വിഭാഗത്തിന് അനുകൂലമായ പ്രവർത്തനത്തിന്റെ വ്യാപ്തി വിപുലീകരിക്കാൻ സമ്മേളനം ഒരു പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
1960-കളിലെ നിസ്സഹകരണ പ്രസ്ഥാനത്തിന് ശേഷം അവതരിപ്പിച്ച ഏഷ്യൻ അമേരിക്കക്കാർ, കറുത്തവർഗ്ഗക്കാർ, ഹിസ്പാനിക്കുകൾ, മറ്റ് ന്യൂനപക്ഷങ്ങൾ എന്നിവർക്കായുള്ള അമേരിക്കൻ മോഡലിന്റെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള 21 ആവശ്യങ്ങള്‍ അടങ്ങുന്ന പ്രമേയമായിരുന്നു അന്നത്തെ സമ്മേളനത്തില്‍ പാസാക്കിയത്. ഈ കമ്മ്യൂണിറ്റികൾ നടത്തുന്ന ബിസിനസ്സുകളിൽ നിന്നുള്ള സർക്കാർ സംഭരണത്തിന്റെയും വാങ്ങലുകളുടെയും ഒരു നിശ്ചിത ശതമാനം ഉറപ്പ് വരുത്തുക എന്നുള്ളതാണ് നിയമത്തിന്റെ ലക്ഷ്യം.
ഇതിന് പിന്നാലെ ദിഗ് വിജയ് സിംഗ് സർക്കാർ ഭോപ്പാൽ പ്രഖ്യാപനത്തിലെ ചില ശുപാർശകൾ നടപ്പിലാക്കി. 2003 ഡിസംബറിൽ പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായതോടെ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചില്ല. 2018-ലെ ഒരു ചെറിയ കാലയളവ് ഒഴികെ, അതിനുശേഷം പാർട്ടി സംസ്ഥാനത്ത് പ്രതിപക്ഷത്താണ്. പ്രഖ്യാപനത്തിന്റെ ആവർത്തനത്തിന് മുൻ മുഖ്യമന്ത്രിയുടെ വ്യക്തമായ സ്വാധീനമുണ്ടെന്നാണ് 2002-ൽ ദിഗ്‌വിജയ് സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപി ഡോ. അമർ സിംഗ് അഭിപ്രായപ്പെടുന്നത്.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പട്ടിക വർഗക്കാരുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. സംസ്ഥാന ജനസംഖ്യയുടെ 16 ശതമാനമാണ് പട്ടികജാതി ജനസംഖ്യ. 2008ലെയും 2013ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എസ്‌സി, എസ്ടി സീറ്റുകളിൽ കോൺഗ്രസിനെ മറികടന്ന് ബി ജെ പി മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ 2018ൽ 47 എസ്ടി സീറ്റുകളിൽ 30ലും 35 എസ്സി മണ്ഡലങ്ങളിൽ 17ലും കോൺഗ്രസിന് ബിജെപിയെ മറികടക്കാന്‍ സാധിച്ചു.












Click it and Unblock the Notifications