കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസ വിദ്യാർത്ഥിനിയെ അപമാനിച്ചു: സമസ്ത നേതാവിനെതിരെ വിമർശനവുമായി തെഹ്ലിയയും യൂത്ത് കോണ്‍ഗ്രസും

Google Oneindia Malayalam News

മലപ്പുറം: പാതിരമണ്ണയില്‍ മദ്രസ കെട്ടിടോദ്ഘാടനത്തിടെ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെതിരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ വിമർശനമാണ് ഉയർന്ന് വരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പൊതുവേദിയിൽ വെച്ച് വിദ്യാര്‍ഥിനിയെ ഇ കെ സമസ്ത നേതാവ് ഇ ടി അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ചത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിമർശനം ശക്തമാവാന്‍ തുടങ്ങിയത്. മുസ്ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുകയെന്നാണ് എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചത്.

അതിജീവിതയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത് ആ വിശ്വാസമാണ്: ഭാഗ്യലക്ഷ്മിഅതിജീവിതയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത് ആ വിശ്വാസമാണ്: ഭാഗ്യലക്ഷ്മി

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. - എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്.

theliyaas

അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുകയെന്നും ഫാത്തിമ തഹ്ലിയ കുറിച്ചു.

സംഭവത്തില്‍ സമസ്ത നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂറും രംഗത്ത് എത്തിയിട്ടുണ്ട്. പൗരോഹിത്യം പോക്രിത്തരമാണെന്ന് ഒരിക്കലും പൊതുസമൂഹത്തെക്കൊണ്ട് പറയിപ്പിക്കരുതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ ...

പൗരോഹിത്യം പോക്രിത്തരമാണെന്ന് ഒരിക്കലും പൊതുസമൂഹത്തെക്കൊണ്ട് പറയിപ്പിക്കരുത് ...
പത്താം തരത്തിലുള്ള പെൺകുട്ടികളെ സ്റ്റേജിൽ വിളിക്കാൻ പാടില്ലത്രേ... അപ്പൊ ഒൻപതാം തരത്തിലുള്ളവരെയും പ്ലസ് വൺ ഒക്കെ വിളിക്കാമായിരിക്കും അല്ലെ ഉസ്താദേ ..
" ഹിജാബ് ധരിച്ചവർക്കായാലും അല്ലെങ്കിലും പത്താം ക്ലാസ്സ്‌ ഉൾപ്പടെയുള്ള ക്ലാസ്സുകളിലെ കുട്ടികളിൽ മികച്ചവർക്കായി വരും ദിവസങ്ങളിൽ അവരെ ആദരിക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളം ഒരു സ്റ്റേജ് ഉണ്ടാകും. അതിൽ മൂന്ന് നിറത്തിൽ ഒരു കൊടിയും കൂടെ " യൂത്ത് കോൺഗ്രസ്‌ " എന്ന സംഘടനയുടെ പേരും ഉണ്ടാകും.

അവിടെ ആരും പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തില്ല.മതത്തിന്റെ തത്വശാസ്ത്രങ്ങളെ സംരക്ഷിക്കണം. കാലഘട്ടത്തിനനുസരിച്ച് ചില മാറ്റങ്ങളും ഉണ്ടായേ മതിയാവുകയുള്ളൂ...
എം ടി അബ്ദുള്ള മുസ്ല്യാരുടെ ഇന്നത്തെ നിലപാടിലെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തട്ടെ. സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നവർ തന്നെ ഇത്തരത്തിൽ തുടങ്ങിയാൽ എന്ത് ചെയ്യാനാകും... ?

( തിരുദൂതരുടെ (സ) ഒരു ദീർഘദർശനം )

" ജനങ്ങൾക്ക് ഒരു കാലം വരും. ഇസ്ലാം അന്ന് പേരിലും ഖുർആൻ ലിപിയിലുമായി ചുരുങ്ങും. കൊട്ടാര സമാനങ്ങളായ അവരുടെ പള്ളികളെ അവർ നന്നായി പരിപാലിക്കും.
പക്ഷെ, ആ പള്ളികളിൽ ഹിദായത്തുണ്ടാവില്ല. അവരിലെ പണ്ഡിതരായിരിക്കും ആകാശത്തിനു ചുവട്ടിലെ ഏറ്റവും വൃത്തികെട്ട നീചന്മാർ . അവരിൽ നിന്നായിരിക്കും സർവ്വ ഫിത്നകളും പുറത്തു വരിക. അത് അവരിലേക്ക് തന്നെ മടങ്ങുകയും ചെയ്യും ! "
(ബൈഹഖി)

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Madrasa student insulted: fathima Tehlia, Youth Congress criticize Samastha leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X