• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്‍: രൂക്ഷ വിമര്‍ശനവുമായി പികെ അബ്ദുറബ്ബ്

മലപ്പുറം: മദ്രസാ അധ്യാപകരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സമൂഹ്മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കിയിരുന്നു. മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സർക്കാരല്ലെന്നും മദ്രസ മാനേജുമെന്‍റുകളാണെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

ഇതിന് പിന്നാലെ എല്‍ഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പികെ അബ്ദുറബ്ബ്. മുട്ടനാടുകളെ തമ്മിൽ കൂട്ടിമുട്ടിച്ച് ചോര കുടിക്കുന്ന കുറുക്കനെപ്പോലെയാണ് ഇത്തവണ ഇടതുപക്ഷം തുടർഭരണം നേടിയതെന്ന് സുതരാം വ്യക്തമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ

ചില പണ്ഡിതൻമാരുണ്ട്

ഇടതുപക്ഷത്തിൻ്റെ വേദിയിൽ സ്ഥിരമായി
പ്രസംഗിക്കാറുള്ള ചില പണ്ഡിതൻമാരുണ്ട്. അവരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു കിലോ വെളുത്തുള്ളി പോലും സ്വന്തമായി വാങ്ങാൻ കഴിയാത്തവരാണ് കേരളത്തിലെ മദ്രസാധ്യാപകർ, അവർക്കാണ് പിണറായി സർക്കാർ മാസം തോറും 5500 രൂപ ക്ഷേമനിധിയിൽ നിന്നും പെൻഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടു വോട്ടിനു വേണ്ടി എന്തൊക്കെ പ്രചാരണങ്ങളായിരുന്നു ഈ നാട്ടിൽ!

ബോധം പോയി

മദ്രസാധ്യാപകർക്ക് സർക്കാർ ആനുകൂല്യം നൽകുന്നതു കേട്ട് ലീഗ് നേതാക്കൾക്ക് ബോധം പോയി എന്നൊക്കെ പ്രസംഗിക്കുമ്പോൾ വരാനിരിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും
അവരോർത്തു കാണില്ല. മഹല്ല് കമ്മിറ്റികൾ മാസ വരിസംഖ്യ പിരിവെടുത്തും, വളരെ തുച്ഛം തുക മാത്രം കുട്ടികളിൽ നിന്നും ഫീസീടാക്കിയുമാണ് പല മദ്രസകളിലെയും ഉസ്താദുമാർക്ക് 1500 ഉം 2000 വുമൊക്കെ ശമ്പളമായി നൽകുന്നത്.

മുസ്ലിം വോട്ടുകൾ നേടാൻ

യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് മുസ്ലിം വോട്ടുകൾ നേടാൻ പിണറായിപ്പെൻഷനെന്ന് കൊട്ടിഘോഷിച്ചതിൻ്റെ കൂടി അനന്തരഫലമാണ് മുസ്ലിം ന്യൂനപക്ഷങ്ങൾ
ഇന്നനുഭവിക്കുന്നത്. മദ്രസാ പെൻഷൻ മാത്രമല്ല, ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട 80:20 വിവാദവും അങ്ങനെ പെട്ടന്ന് പൊട്ടിമുളച്ചതാവാൻ വഴിയില്ല. രാഷ്ട്രീയമായും സാമൂഹ്യമായും ഉയർന്ന ബോധമുള്ള കേരളത്തിലെ മുസ്ലിംകളെ ശത്രുപക്ഷത്തു നിർത്താൻ
വർഷങ്ങളായി നടക്കുന്ന ചില സാമുദായിക ഗൂഢാലോചനകളുടെ കൂടി ഫലമാണിത്.

തുടർഭരണം

മുസ്ലിം വോട്ടു നേടാൻ ഒരു ഭാഗത്ത് ചില പണ്ഡിതൻമാരെ രംഗത്തിറക്കി തോന്നിയതൊക്കെ പ്രസംഗിപ്പിച്ച് കയ്യടി നേടുക. മറുഭാഗത്ത് മുസ്ലിംകൾ അനർഹമായി പലതും നേടിയെടുക്കുന്നു എന്ന് മറ്റു സമുദായങ്ങൾക്കിടയിൽ ഏകോപനമുണ്ടാക്കാൻ വർഗീയ പ്രചാരണവും നടത്തുക! മുട്ടനാടുകളെ തമ്മിൽ കൂട്ടിമുട്ടിച്ച് ചോര
കുടിക്കുന്ന കുറുക്കനെപ്പോലെയാണ് ഇത്തവണ ഇടതുപക്ഷം തുടർഭരണം നേടിയതെന്ന് സുതരാം വ്യക്തം. 'മനുഷ്യനാകണം.. ' എന്ന മനോഹരമായ തെരഞ്ഞെടുപ്പുഗാനമൊക്കെ വെറും അധരവ്യായാമമായിരുന്നുവെന്ന് കേരളം താമസിയാതെത്തന്നെ തിരിച്ചറിയും

മഞ്ഞയിൽ സുന്ദരിയായി നടി റാഷി ഖന്ന; ചിത്രങ്ങൾ

cmsvideo
  മദ്രസാ അദ്ധ്യാപകർക്ക് സർക്കാർ നയാ പൈസ ശമ്പളം കൊടുക്കുന്നില്ല

  English summary
  Madrasa teachers' salaries: PK Abdu Rabb criticizes LDF and cm pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X