Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് മൊഴി

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ് നായരെ ലൈാംഗികമായി ഉപയോഗിച്ചുവെന്ന് മൊഴി. ഇക്കാര്യം രേഖപ്പെടുത്തുന്നതില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വീഴ്ച വരുത്തി എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം.

തന്നെ പലരേയും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് സരിത കോടതിയെ അറിയിച്ചു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സരിത ഇക്കാര്യം മജിസ്‌ട്രേറ്റ് അക്കാര്യം രേഖപ്പെടുത്തിയില്ല. പകരം ജയിലില്‍ നിന്ന് പരാതി പ്രത്യേകം എഴുതി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. സരിത പിന്നീട് ജയിലില്‍ നിന്ന് എഴുതി കൊടുത്ത മൊഴിയും വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. സരിതയുടെ മൊഴിയിലെ പല ഭാഗങ്ങളും ഒഴിവാക്കപ്പെട്ടിട്ടാണ് കോടതിയില്‍ എത്തിയത് എന്നായിരുന്നു ആരോപണം.

Saritha S Nair

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്‌ട്രേറ്റിന് വീഴ്ചപറ്റി എന്ന് കാണിച്ച് അഡ്വ. എം ജയശങ്കറും ബിജെപി നേതാവ് കെ സുരേന്ദ്രനും ചേര്‍ന്ന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ ഈ വിഷയം അന്വേഷിച്ചത്. വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കു വിവരങ്ങള്‍ പുറത്ത് വന്നത്. മാതൃഭൂമി ന്യൂസ് ആണ് വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്.

തന്നെ ലൈംഗികമായി പലരും ഉപയോഗിച്ചുണ്ടെന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെന്ന് മജിസ്‌ട്രേറ്റ് വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് പ്രത്യേകമായി എടുത്ത് ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് സരിത ലൈംഗികമായി തന്നെ ഉപയോഗപ്പെടുത്തിയെന്ന കാര്യം പറഞ്ഞത് എന്നാണ് പറയുന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍വി രാജുവാണ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത്. സംഭവിച്ചത് നടപടി ക്രമങ്ങളിലെ പാളിച്ചകള്‍ മാത്രമാണ് എന്നാണ് വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+