കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തിസാന്ദ്രം ശബരിമല; പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു, ശരണം വിളിച്ച് ഭക്തര്‍

Google Oneindia Malayalam News

പത്തനംതിട്ട: ഭക്തജന ലക്ഷങ്ങള്‍ക്ക് ദര്‍ശന സായുജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശരണ മുഖരിതമായ അന്തരീക്ഷത്തില്‍ മൂന്ന് തവണയാണ് ഭക്തര്‍ക്ക് മകരവിളക്ക് ദര്‍ശനം സാധ്യമായത്. നേരത്തെ തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്ത് എത്തിയ ശേഷം വിഗ്രഹത്തില്‍ തിരുവാഭരണം അണിയിച്ചിരുന്നു.

മകരവിളക്കിന് ശേഷം ആകാശത്ത് ഉത്രം നക്ഷത്രവും തെളിഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച ദീപാരാധന വേളയില്‍ അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍ നിന്ന് പരമ്പരാഗത പാതയിലൂടെ കാല്‍നടയായി എത്തിയ തിരുവാഭരണ ഘോഷയാത്രയെ വൈകീട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരിച്ചു.

dfsdf

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം എം.എസ്. ജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുവാഭരണപ്പെട്ടി കൊടിമരച്ചുവട്ടില്‍ വെച്ച് സോപാനത്തേക്ക് ആചാരപൂര്‍വം ആനയിച്ചു. തുടര്‍ന്ന് 6.30ന് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധനയും മകരജ്യോതി ദര്‍ശനവും നടന്നു.

'എന്റെ മെസേജ് കേട്ടാല്‍ മതി, സൗണ്ട് മോഡുലേഷന്‍ വിട്ടേക്കൂ..'; ട്രോളുകള്‍ക്ക് മറുപടിയുമായി ബാസിത്ത്'എന്റെ മെസേജ് കേട്ടാല്‍ മതി, സൗണ്ട് മോഡുലേഷന്‍ വിട്ടേക്കൂ..'; ട്രോളുകള്‍ക്ക് മറുപടിയുമായി ബാസിത്ത്

ശനിയാഴ്ച ഉച്ചക്ക് 12 വരെ മാത്രമേ ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും മകരവിളക്ക് തൊഴാനായി ഭക്തലക്ഷങ്ങള്‍ ആണ് എത്തിയത്.

English summary
makaravilakku 2023: makara vilakku lit up in Sabarimala, huge crowd of devotees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X