Get Updates
Get notified of breaking news, exclusive insights, and must-see stories!

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു

മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു. കബറടക്കം ഇന്ന് കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.

മസ്ത്ഷിക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാ​ഗ്രതയിലാണ് പ‍ഞ്ചായത്തും ആരോ​ഗ്യവകുപ്പും. മുന്നിയൂർ സ്വദേശിയായ കുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ വേനലിൽ വറ്റി കെട്ടിക്കിടന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോ​ഗം ​ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നട്ടെല്ലിൽ നിന്ന് സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്.

death

അതേ സമയം, അമീബിക് മസ്തിഷ്ക ജ്വരം എന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ നാല് കുട്ടികളുടെ പരിശോധനാ ഫലം നെ​ഗറ്റീവ് ആണെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധന ഫലമാണ് ​നെ​ഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. അഞ്ച് വയസ്സുകാരിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ മലപ്പുറം മുന്നിയൂരിലെ പുഴയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+