മലപ്പുറം ആലിക്കൽ ജുമാ മസ്ജിദിലെ ഇരട്ടക്കൊലപാതകം; 10 പ്രതികൾക്കും ജീവപര്യന്തം...

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കോട്ടക്കൽ ആലിക്കൽ ജുമാ മസ്ജിദിലെ ഇരട്ടക്കൊലപാതക കേസിൽ 10 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഓഗസ്റ്റ് 29നാണ് ആലിക്കൽ ജുമാ മസ്ജിദിനുള്ളിൽ അതിക്രൂരമായ കൊലപാതകം നടന്നത്.

ഓഖി മുന്നറിയിപ്പ്; പിണറായിയെ ചതിച്ചത് ഈ ഉദ്യോഗസ്ഥൻ! ഇയാളെ നിയമിച്ചത് ഉമ്മൻചാണ്ടി സർക്കാരും..

എയ്ഡ്സ് ബാധിതരായ അക്ഷരയെയും അനന്തുവിനെയും ഓർമ്മയില്ലേ? ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥികൾ, പക്ഷേ...

ആലിക്കൽ സ്വദേശികളും സഹോദരങ്ങളുമായ അബ്ദു, അബൂബക്കർ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. പള്ളിയിലെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. മാരകായുധങ്ങളുമായി പള്ളിക്കകത്തേക്ക് ഇരച്ചുകയറിയ സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

murder

ഇരട്ടക്കൊലപാതക കേസിൽ ആകെ 11 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഏഴാം പ്രതി അമേരിയിൽ മുഹമ്മദ് ഹാജി വിചാരണ കാലയളവിൽ മരണപ്പെട്ടു. കേസിലെ 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. പള്ളിക്കകത്തുണ്ടായ കൊലപാതകമായതിനാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയാണ് സർക്കാർ നിയമിച്ചിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malappuram alikkal juma masjid murder;life imprisonment for accused.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്