കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ സീറ്റ് തര്‍ക്കം: ഡിസിസി ഓഫീസ് കൊടിമരത്തില്‍ ലീഗ് പാതക ഉയര്‍ത്തി പ്രതിഷേധം

  • By Ajmal
Google Oneindia Malayalam News

മലപ്പുറം: ലീഗ് സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ട് രാജ്യസാഭാ സീറ്റ് മാണിക്ക് അടിയറവ് വെച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം പുകയുന്നു. നേതാക്കന്‍മാരുടെ പരസ്യപ്രസ്താവനകളും അണികളുടെ പ്രതിഷേധ റാലികളും കടന്ന് പാര്‍ട്ടി നേതക്കാളോടുള്ള എതിര്‍പ്പ് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. മലപ്പുറം ഡി.സി.സി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി അതിന് മുകളിലായി മുസ്ലി ലീഗിന്റെ പതാക ഉയര്‍ത്തിയാണ് പുതിയ പ്രതിഷേധം.

dccflag

മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരകത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസ് കൊടിമരത്തില്‍ ഇന്നലെ രാത്രി വൈകിയാണ് കൊടി കെട്ടിയതെന്നാണ് സൂചന. പാര്‍ട്ടി തീരുമാനത്തില്‍ രോഷമുള്ള അണികളാണെന്ന് സൂചനയുണ്ടെങ്കിലും കൊടി കെട്ടിയതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക നേതാക്കള്‍ രാവിലെത്തന്നെ ലീഗ് പതാക അഴിച്ചു മാറ്റി.

കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മാണിക്ക് വിട്ടുകൊടുക്കേണ്ടി വന്നത്. മാണിയുടെ മുന്നണിയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേരളാ കോണ്‍ഗ്രസിന് വേണ്ടി ഉറച്ചനിലാപാടിലായിരുന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. മാണിയെ മുന്നണിയിലേക്ക് മടക്കികൊണ്ടുവരാന്‍ രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കണമെങ്കില്‍ അതുംചെയ്യണം എന്നായിരുന്നു ലീഗ് നിലപാട്. അത് നടപ്പിലായി. എന്നാല്‍ ഇതോടെ അണികളും യുവനേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിയുകയും ചെയ്തു

English summary
rajyasabha seat contrevesry; malappuram dcc office flag change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X