ഗെയില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് 24 മണിക്കൂര്‍ ഉപവസിക്കുന്നു

 • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ജനങ്ങള്‍ക്ക് മേല്‍ കടന്നാക്രമണം നടത്തി മുന്നോട്ട് പോകുന്ന ഗെയില്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കുക, ജനവാസ കേന്ദ്രങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കി ന്യായമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുക, പോലീസ് അതിക്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് മലപ്പുറം ഡി സി സി പ്രിസഡണ്ട് വി വി പ്രകാശ് നവംബര്‍ 20 ന് രാവിലെ 10 മുതല്‍ നവംബര്‍ 21 ന് രാവിലെ 10 മണിവരെ ഉപവാസമനുഷ്ഠിക്കും. മുന്‍ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും.

കരീന കപൂർ ലൗ ജിഹാദിന്റെ ഇരയെന്ന് ലഘുലേഖ.. രാജസ്ഥാനിൽ മുസ്ലീംങ്ങൾക്കെതിരെ പ്രചരണം

നീതീകരിക്കാനാവാത്ത ഗുരുതരമായ കടന്നാക്രമണമാണ് ഗെയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ജീവിക്കാനും നിലനില്‍ക്കാനുമുള്ള നിയമപരമായ അവകാശങ്ങള്‍ ചവിട്ടിയരക്കപ്പെട്ട് നീതിനിഷേധം നടമാടുന്നു.

vv

മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്

cmsvideo
  ഗെയില്‍ സമരത്തിൻറെ ലക്ഷ്യം മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയെ വെട്ടിലാക്കി റിപ്പോർട്ട്

  പോലീസിനെ മുന്‍നിര്‍ത്തി അടിച്ചമര്‍ത്തി വികസനം നടത്താമെന്ന് വ്യാമോഹിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ഇരകളുമായി ചര്‍ച്ചക്ക് തയ്യാറാകേണ്ടതുണ്ട്.

  English summary
  Malappuram DCC President fasting for 24 hours to get justice for Gail victims

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്