മലപ്പുറത്താണ് കൂടുതൽ കളിപ്പീര് ലൈസൻസ് കൊടുക്കുന്നത്,റേഷൻ കാർഡ് പോലെ ചോദിക്കുന്നു';ഗണേഷ് കുമാർ
ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അലംഭാവം കാണിക്കരുതെന്ന കർശന നിർദേശവുമായി മന്ത്രി ഗണേഷ് കുമാർ. മലപ്പുറം ജില്ലയിലാണ് തോന്നും പോലെ ലൈസൻസുകൾ കൂടുതലായി വിതരണം ചെയ്യുന്നത്. ഇത് അപകടം വർധിക്കാൻ കാരണമാകുന്നുണ്ട്. ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട് സൂപ്പർ ചെക്ക് നടത്തിയില്ലെങ്കിൽ വലിയ പ്രശ്നങ്ങൾക്ക് അത് കാരണമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വാക്കുകൾ ഇങ്ങന
'മലപ്പുറത്താണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടായത്. കളപ്പീര് ലൈസൻസ് കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും കൊടുത്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ആളുകൾ ലൈസൻസ് റേഷൻ കാർഡ് പോലെയാണ് ചോദിക്കുന്നത്. നിലമ്പൂരിൽ ഇലക്ഷൻ നടക്കുമ്പോൾ ഞാൻ അവിടെ ചെന്നപ്പോൾ എന്നോട് പറഞ്ഞു 2000 ലൈസൻസ് കിട്ടിക്കിടപ്പുണ്ട്, അത് പെട്ടെന്ന് അങ്ങ് കൊടുക്കാമെങ്കിൽ നമുക്ക് വോട്ട് കിട്ടുമോ എന്ന് പറഞ്ഞു. വോട്ട് എണ്ണി നോക്കിയപ്പോൾ സ്ഥാനാർത്ഥി തോറ്റത് 16000 വോട്ടിനാണ്. ഈ 2000 കൊടുത്തിരുന്നെങ്കിൽ എന്ത് അബദ്ധം ആയിപ്പോയേനേ.

രാഷ്ട്രീയക്കാരൻ എന്ന നിലയിൽ എനിക്ക് വേണമെങ്കിൽ സ്ഥാനാർത്ഥി ജയിക്കാൻ വേണ്ടി ഒരു നിലപാട് എടുക്കാം, കണ്ണടക്കാൻ പറഞ്ഞാൽ അവിടെ അടക്കും .പക്ഷെ അടക്കാൻ ഞാൻ പറയൂല്ല. എന്നെ കൊന്നാലും ഞാൻ പറയില്ല, എന്ത് നഷ്ടം സംഭവിച്ചാലും പറയില്ല. ഞാൻ സത്യം ചെയ്തതിൻ്റെ പേരിൽ തോറ്റു പോന്നെങ്കിൽ എനിക്ക് വളരെ സന്തോഷമേ ഉള്ളൂ. ഞാൻ ഈ നാടിൻ്റെ നന്മയക്ക് വേണ്ടിയാണ് കൃത്യമായി ലൈസൻസ് കൊടുക്കണം എന്ന് പറയുന്നത്. ഇന്ത്യയിൽ ഏറ്റവും നല്ല ലൈസൻസ് ഇന്ന് ഇഷ്യൂ ചെയ്യുന്നത് നമ്മുടെ ഉദ്യോഗസ്ഥന്‍മാരാണ്. മുൻപ് തോന്നിയപോലെ ലൈസൻസ് കൊടുത്തിരുന്നു. ഇപ്പോൾ അങ്ങനെ കൊടുക്കത്തില്ല. അതോണ്ട് ഒരുവിധം ആൾക്കാർക്ക് ഓടിക്കാൻ അറിയാം. പക്ഷെ ആർടിഓമാരോട് പറയാനുള്ളത് ഈ റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് നിങ്ങൾ ഈ കൊടുത്ത ലൈസൻസുകളിൽ ഒരു സൂപ്പർ ചെക്ക് നടത്തണം.
ഡ്രൈവിങ് പഠിച്ച് ഇറങ്ങി ലൈസൻസ് എടുത്തു പോയാ ആളെ വിളിച്ച് ഒന്ന് ഓടിച്ചു കാണിക്ക് എന്ന് പറയണം. ഒരു സൂപ്പർ ചെക്ക് ഇതിൽ നടത്തിയാൽ നമുക്ക് ഇതിന്റെ കുഴപ്പം കണ്ടുപിടിക്കാൻ പറ്റും. ഇത് പരിഹരിച്ചേ പറ്റു. ഉഴപ്പി ഡ്രൈവിങ് ലൈസൻസ് എടുത്തു കൊടുത്തു വിടുന്ന ഒരു പരിപാടി അത് ശരിയുള്ള ഏർപ്പാടല്ല. ഒരു രോഗത്തിന് ചികിത്സിച്ചാൽ രോഗം പൂർണമായിട്ടും മാറണം. രണ്ടു ദിവസം കഴിയുമ്പോൾ പനി വീണ്ടും വന്നാൽ ഡോക്ടർക്ക് ഒരു വിലയില്ല .ഈ ലൈസൻസിന്റെ കാര്യത്തിൽ നമ്മൾ സ്ട്രിക്റ്റ് ആയതിനുശേഷം അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്.
ലൈസൻസ് എടുത്തിട്ടും ഓടിക്കാൻ അറിയാത്ത ആളുകൾ ഉണ്ടെങ്കിൽ അവിടെയുള്ള ഡ്രൈവിങ് സ്കൂളുകളെ നിങ്ങൾ വിളിച്ചുവരുത്തണം .അവർക്ക് കർശനമായ നിർദ്ദേശം കൊടുക്കണം .നാല് കോടി മുടക്കി സ്ക്രൂൾ തുടങ്ങാനൊന്നും ഞാൻ പറയുന്നില്ല. ഉള്ളവരെ നേരെ പഠിപ്പിച്ചാൽ മതി. നഷ്ടമാണെന്നൊന്നും പറയാൻ ഒക്കത്തില്ല. കാരണം കെഎസ്ആർടിസി 21 ഡ്രൈവിങ് സ്കൂൾ തുടങ്ങി. ലാഭം തന്നെയാണ്. പുതിയ വണ്ടി വാങ്ങിച്ചു, പുതിയ ബൈക്ക് വാങ്ങിച്ചു, സിമുലേറ്റർ വാങ്ങിച്ചു, ക്ലാസുകൾ ഒരുക്കി, എല്ലാ സൗകര്യങ്ങളും ചെയ്തപ്പോൾ 2.88 കോടിയാണ് ലാഭം കിട്ടിയത്', മന്ത്രി പറഞ്ഞു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications