മലപ്പുറത്തെ 'ദുരാചാര കൊല'.. മരിച്ചത് സിപിഎമ്മുകാരന്‍, കൊന്നത് മുസ്ലീം ലീഗുകാര്‍?
മലപ്പുറം: മലപ്പുറം മങ്കടയില്‍ സദാചാര പോലീസ് ചമഞ്ഞ് നടത്തിയ കൊലപാതകത്തിന് രാഷ്ട്രീയ മാനങ്ങള്‍. കൊല്ലപ്പെട്ട ആള്‍ സിപിഎം പ്രവര്‍ത്തകനാണ്. കൊല ചെയ്തവര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരും. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ ആരോപണങ്ങളാണ് ഉയരുന്നത്.
നസീറിന്റേത് ആസൂത്രിത കൊലപാതകം ആണെന്നാണ് ബന്ധുക്കളും സിപിഎമ്മുകാരും പറയുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ വൈരാഗ്യം പ്രധാന കാരണമാണ്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിയ്ക്കപ്പെട്ട ആളും ആണ്.
അതി ക്രൂരമായാണ് നസീറിനെ കൊന്നത്. കുടിയ്ക്കുവാന്‍ ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ അനുവദിച്ചില്ല. മരണം ഉറപ്പാക്കുന്നതുപോലെ ആയിരുന്നു പ്രതികളുടെ പ്രതികരണം എന്നാണ് പറയുന്നത്.

സിപിഎം പ്രവര്‍ത്തകന്‍
കൊല്ലപ്പെട്ട നസീർ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയിരുന്നു. മുന്‍ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് ആക്ഷേപം.

മുസ്ലീം ലീഗ്
കേസിലെ പ്രതികള്‍ എല്ലാം സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. നസീറിനോട് ഇവര്‍ക്ക് രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്.

കുടിവെള്ള വിതരണം
കഴിഞ്ഞ വേനല്‍ക്കാലത്ത് നസീറിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് കുടിവെള്ള വിതരണം നടത്തിയിരുന്നു. ഇത് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് കാലത്ത്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷമുണ്ടാക്കിയതിന് അറസ്റ്റിലായ ലീഗ് പ്രവര്‍ത്തകനാണ് പ്രതികളില്‍ ഒരാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

ശല്യം ചെയ്തതിനോ?
സ്ത്രീയെ നിരന്തരം ശല്യം ചെയ്തിരുന്നതുകൊണ്ട് ആ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നസീറിനെ കൈയ്യോടെ പിടിയ്ക്കുകയും മര്‍ദ്ദിയ്ക്കുകയും ആയിരുന്നു എന്നാണ് ലീഗ് പ്രവര്‍ത്തകരുടെ വിശദീകരണം. മരണം സംഭവിച്ചത് യാദൃശ്ചികമായിട്ടാണെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications