മലപ്പുറം പറപ്പൂരില്‍ കോണ്‍ഗ്രസും സിപിഎമ്മും എസ്ഡ.പിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും ചേര്‍ന്ന് പഞ്ചായത്ത് ഭരണം, പ്രസിഡന്റായി സിപിഎമ്മിലെ ബഷീര്‍ കാലടിയെ തെരഞ്ഞെടുത്തു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറംജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും ചേര്‍ന്ന് ജനകീയ മുന്നണിയുണ്ടാക്കി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ബഷീര്‍ കാലടി തെരഞ്ഞെടുക്കപ്പെട്ടു.

ആഞ്ഞടിച്ച് ഓഖി, വരാനിരിക്കുന്നത് സാഗർ! കഴിഞ്ഞത് മോറ... പേരുകൾ മനോഹരം, പക്ഷേ...

അടുത്ത രണ്ടു വര്‍ഷത്തേക്കാണ് മുന്നണി ധാരണ. പി.വി.കെ.ഹസീനയാണ് പ്രസിഡന്റ് പദവിയിലേക്ക് ബഷീറിനെ നിര്‍ദേശിച്ചത്. ടി.കെ.അബ്ദുറഹിം പിന്‍താങ്ങി. യു.ഡി.എഫ്.സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ കെ.എ.അബ്ദുറഹീമും മത്സരിച്ചു. പന്ത്രണ്ടിനെതിരെ ഏഴു വോട്ടുകള്‍ നേടിയാണ് അബ്ദുറഹിം പരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും സി.പി.എമ്മും എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും ചേര്‍ന്ന ജനകീയ മുന്നണിയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

basheer

പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബഷീര്‍ കാലടി

ആദ്യ രണ്ടു വര്‍ഷം കോണ്‍ഗ്രസ് അംഗമായിരുന്ന പറങ്ങോടത്ത് മുഹമ്മദ് കുട്ടിയായിരുന്നു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത രണ്ടു വര്‍ഷം സി.പി.എമ്മിലെ ബഷീര്‍ കാലടിയും പ്രസിഡന്റ് പദമലങ്കരിക്കും. തുടര്‍ന്ന് ഒരു വര്‍ഷം പൊതുധാരണ പ്രകാരമായിരിക്കും പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.

അതേ സമയം പറപ്പൂര് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എ റഹീമിനെ പരാജയപ്പെടുത്തി സി പി എം നോമിനി ജയിക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പറങ്ങോടത്ത് മുഹമ്മദ്കുട്ടി, ടി കെ അബ്ദുറഹീം, ടി ഇ കുഞ്ഞിപോക്കര്‍, ടി ഇ മരക്കാര്‍കുട്ടി ഹാജി, കാപ്പന്‍ നാസര്‍, എ എ റഷീദ്, കെ അമീര്‍ ബാപ്പു എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പറത്താക്കിയതായി ഡി സി സി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Malappuram Parappur panchayath under control of congress, CPM, SDPI and welfare party; Basheer kaladi elected as president

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്